Divorce: സംസ്ഥാന സർക്കാരിൻ്റെ വനിതാ 'സംവിധായകരുടെ സിനിമ' പദ്ധതി: 'ഡിവോഴ്സ്' ഫസ്റ്റ് ലുക്കെത്തി

60ഓളം തിരക്കഥകളിൽ നിന്ന് തിരഞ്ഞെടുത്തത് രണ്ട് സിനിമകൾ. ഓരോ പ്രൊജക്ടിനുമായി 1.5 കോടി രൂപയാണ് കെഎസ്എഫ്ഡിസി സഹായം നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 02:29 PM IST
  • നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച മിനി ഐ.ജി യുടെ ആദ്യ സിനിമ സംരംഭമാണിത്.
  • നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മിനി ഐ. ജി.
  • ഡിവോഴ്സിൽ കൂടി കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ഈ ചിത്രത്തിൽ ചര്‍ച്ച ചെയ്യുന്നത്.
Divorce: സംസ്ഥാന സർക്കാരിൻ്റെ വനിതാ 'സംവിധായകരുടെ സിനിമ' പദ്ധതി: 'ഡിവോഴ്സ്' ഫസ്റ്റ് ലുക്കെത്തി

കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ്​ കോര്‍പ്പറേഷന്റെ (KSFDC) "വനിതാ സംവിധായകരുടെ സിനിമ' പദ്ധതി പ്രകാരം നിർമിച്ച ഡിവോഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സാംസ്‌കാരിക  വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്.  ഫെബ്രുവരി 24ന് കേരളത്തിലുടനീളം ചിത്രം പ്രദർശനത്തിനെത്തും.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ലാൽ ജോസ്, പി. ബാലചന്ദ്രൻ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച മിനി ഐ.ജി യുടെ ആദ്യ സിനിമ സംരംഭമാണിത്. നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള വ്യക്തിയാണ് മിനി ഐ. ജി. ഡിവോഴ്സിൽ കൂടി കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ഈ ചിത്രത്തിൽ ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇവർ നീതി ന്യായ കോടതിയിലെത്തുന്നു. നിയമം അതിന്റെ വ്യവസ്ഥാപിതമായ അളവുകോലുകൾ വച്ച് ഓരോരുത്തരുടെയും ജീവിതം പുനർ നിർണയിക്കുന്നതുമാണ് കഥ.

സന്തോഷ് കീഴാറ്റൂർ, പി ശ്രീകുമാർ, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണൻ, അശ്വതി ചാന്ദ് കിഷോർ, കെ പി എ സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടൻ, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

 

Also Read: Rekha Movie | തിയേറ്ററിൽ പോലും പോസ്റ്റർ ഇല്ല , ഒരു സിനിമക്കും ഈ ഗതി വരരുത് - വിൻസി അലോഷ്യസ്

 

ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഛായാ​ഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളിയാണ് ഡിവോഴ്സിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗാനങ്ങൾ എഴുതിയിരിക്കുന്നത് സ്മിത അമ്പു ആണ്. സംഗീതം നൽകിയിരിക്കുന്നത് സച്ചിൻ ബാബുവും. ആർട് - നിതീഷ് ചന്ദ്ര ആചാര്യ, ലൈൻ പ്രൊഡ്യൂസർ - അരോമ മോഹൻ, എഡിറ്റർ - ഡേവിസ് മാന്വൽ, സൗണ്ട് ഡിസൈൻ - സ്മിജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - വിശാഖ് ഗിൽബെർട് കോസ്റ്റും - ഇന്ദ്രൻസ് ജയൻ, മേക്കപ്പ് - സജി കാട്ടാക്കട, സ്റ്റീൽസ് - ഹരി തിരുമല, സബ് ടൈറ്റിൽ - വിവേക് രഞ്ജിത്ത്, പരസ്യകല- ലൈനോജ് റെഡ് ഡിസൈൻ, യെല്ലോ ടൂത്ത്‌സ്, വാർത്ത പ്രചാരണം റോജിൻ കെ റോയ്.

2019ലാണ് വനിതാ സംവിധായകരുടെ ചലച്ചിത്ര സംരംഭങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കൊണ്ട് കെഎസ്എഫ്ഡിസി പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആദ്യം സംവിധായികമാരിൽ നിന്ന് തിരക്കഥകൾ അയക്കാനായി ആവശ്യപ്പെട്ടു. 60ഓളം തിരക്കഥകളിൽ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിർമ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെഎസ്എഫ്ഡിസി സഹായം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News