Bullet Diaries : ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിന്‍റെ ഓഡിയോ റൈറ്റ്സ് സരിഗമയ്ക്ക്

Bullet Diaries Movie ഷാന്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 10:22 PM IST
  • നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്.
  • ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ബുള്ളറ്റ് ഡയറീസിന്റെ' സംഗീത സംവിധാനം ഷാന്‍ റഹ്‌മാനാണ്.
  • നിരവധി ചിത്രങ്ങളാണ് ധ്യാൻ അടുത്തിടെ കമിറ്റ് ചെയ്തിരിക്കുന്നത്.
Bullet Diaries : ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിന്‍റെ ഓഡിയോ റൈറ്റ്സ് സരിഗമയ്ക്ക്

കൊച്ചി : ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി സരിഗമ.   നവാഗതനായ സന്തോഷ് മുണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത്  B3M ക്രിയേഷന്‍സ് ആണ്. ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന 'ബുള്ളറ്റ് ഡയറീസിന്റെ' സംഗീത സംവിധാനം ഷാന്‍ റഹ്‌മാനാണ്.

രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി, ശ്രീലക്ഷ്മി എന്നിവർ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. 

ALSO READ : Jailer Movie : ജയിലറായി ധ്യാൻ ശ്രീനിവാസൻ; പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റില്‍സ്- പരസ്യകല- യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഫീര്‍ കാരന്തൂര്‍. പ്രൊജക്ട് ഡിസൈന്‍ അനില്‍ അങ്കമാലി. പി.ആര്‍.ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്

നിരവധി ചിത്രങ്ങളാണ് ധ്യാൻ അടുത്തിടെ കമിറ്റ് ചെയ്തിരിക്കുന്നത്. ബുള്ളറ്റ് ഡയറീസിന് പുറമെ ഐഡി, ത്രയം, ജയിലർ, പാപ്പരാസികൾ, ചീന ട്രോഫി, സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളാണ് ധ്യാൻ ശ്രീനിവാസന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏറ്റവും അവസാനമായി ധ്യാനിന്റെ ഉടൽ എന്ന ചിത്രമാണ് തീയറ്ററുകളിൽ എത്തിയത്. പ്രകാശൻ പറക്കട്ടെ എന്ന ദിലീഷ് പോത്തൻ ചിത്രത്തന് ധ്യാൻ തിരക്കഥ രചിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News