IFFK 2023: എല്ലാ ആശയങ്ങളേയും ഉൾകൊള്ളുന്ന വേദിയാകണം സിനിമ: വനൂരി കഹിയൂ

Wanuri Kahiu: വ്യത്യസ്ത ആശയങ്ങൾ സംവദിക്കാനുള്ള വേദിയായി സിനിമ മാറണമെന്നും വനൂരി കഹിയൂ

Written by - Zee Malayalam News Desk | Last Updated : Dec 10, 2023, 03:14 PM IST
  • കെനിയൻ സംവിധായികയാണ് വനൂരി കഹിയൂ
  • തദ്ദേശീയമായ സിനിമകൾ നിർമിക്കണം.
  • അതുവഴി അവിടുത്തെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ കഴിയുമെന്നും വനൂരി
IFFK 2023: എല്ലാ ആശയങ്ങളേയും ഉൾകൊള്ളുന്ന വേദിയാകണം സിനിമ: വനൂരി കഹിയൂ

എല്ലാ ശബ്ദങ്ങളേയും ആശയങ്ങളേയും ഉൾകൊള്ളുന്ന ആഗോള മാനവികതയുടെ ഇരിപ്പിടമായി ചലച്ചിത്ര മേഖല മാറണമെന്ന് കെനിയൻ സംവിധായിക വനൂരി കഹിയൂ. സാമൂഹിക വികസനത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള മാറ്റങ്ങൾ സിനിമയിലും പ്രതിഫലിച്ചിട്ടുണ്ട്. കൊളോണിയൽ അധിനിവേശത്തിന്റെ കാലം മുതൽക്കേ കല എന്നത് പ്രതിരോധത്തിന്റെ മാർഗമാണെന്നും തദ്ദേശീയമായ സിനിമകൾ നിർമിക്കുകവഴി അവിടുത്തെ സംസ്കാരത്തെ പരിപോഷിപ്പിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

വ്യത്യസ്ത ആശയങ്ങൾ സംവദിക്കാനുള്ള വേദിയായി സിനിമ മാറണമെന്നും ഐ എഫ് എഫ് കെ അത്തമൊരു വേദിയാണെന്നും വനൂരി കഹിയൂ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ALSO READ: പോരടിച്ച് ബിജു മേനോനും ആസിഫ് അലിയും..! 'തലവൻ' ടൈറ്റിൽ മോഷൻ പോസ്റ്റർ

അഭിപ്രായസ്വാതന്ത്ര്യത്തിനുമേൽ ഭരണകൂടം ആഘാതങ്ങളേൽപ്പിക്കുന്ന കാലത്ത് ഐ എഫ് എഫ് കെ യുടെ പ്രസക്തി വർധിക്കുകയാണെന്ന് സംവിധായകൻ ടി വി ചന്ദ്രൻ പറഞ്ഞു.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, എഫ് എഫ് എസ് ഐ ജനറൽ സെക്രട്ടറി അമിതാവ് ഘോഷ്, സംസ്ഥാന സെക്രട്ടറി ഹേന ദേവദാസ്  കെ ജി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News