Palthu Janwar Movie: ഭാവന സ്റ്റുഡിയോസിന്റെ 'പാല്‍തു ജാന്‍വര്‍' ഓണത്തിന്; ബേസിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

പാൽതു ജാൻവറിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ഫഹദും ശ്യാമും നിര്‍മ്മാതാക്കളുടെ റോളില്‍ മാത്രമാണ് എത്തുക. ദിലീഷ് പോത്തന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 07:39 PM IST
  • ബേസിൽ ജോസഫ് നായകനാകുന്ന പാൽതു ജാൻവർ എന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം.
  • കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഭാവന സ്റ്റുഡിയോസ് പാൽതു ജാൻവർ നിർമ്മിക്കുന്നത്.
  • ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ചേർന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്.
Palthu Janwar Movie: ഭാവന സ്റ്റുഡിയോസിന്റെ 'പാല്‍തു ജാന്‍വര്‍' ഓണത്തിന്; ബേസിൽ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്

ഫഹദ് ഫാസിൽ (Fahadh Faasil), ദിലീഷ് പോത്തൻ (Dileesh Pothan), ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് (Bhavana Studios) പുതിയ ചിത്രം പ്രഖ്യാപിച്ചു. ബേസിൽ ജോസഫ് (Basil Joseph) നായകനാകുന്ന 'പാൽതു ജാൻവർ' (Palthu Janwar) എന്ന ചിത്രമാണ് ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ഭാവന സ്റ്റുഡിയോസ് പാൽതു ജാൻവർ നിർമ്മിക്കുന്നത്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ചേർന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. 

പാൽതു ജാൻവറിന്റെ മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ഫഹദും ശ്യാമും നിര്‍മ്മാതാക്കളുടെ റോളില്‍ മാത്രമാണ് എത്തുക. ദിലീഷ് പോത്തന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സംഗീത് പി രാജനാണ് പാൽതു ജാൻവർ സംവിധാനം ചെയ്യുന്നത്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംഗീത്. ഓണത്തിന് ഭാവന റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhavana Studios (@bhavana_studios1)

 

വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവരാണ് മറ്റ് താരങ്ങൾ. മോളിക്കുട്ടി എന്ന പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Also Read: Ponniyin Selvan I : കള്ളും പാട്ടും രക്തവും പോർക്കളവും; ത്രില്ലടിപ്പിച്ച് പൊന്നിയിൻ സെൽവന്റെ ടീസറെത്തി

ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രണദിവെയാണ്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് സം​ഗീത സംവിധായകൻ. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News