Bollywood Actors: ബോളിവുഡിലെ രണ്ട് മസിൽമാൻമാരാണ് ഈ കുട്ടിത്താരങ്ങൾ! മനസിലായോ?

ജോൺ എബ്രഹാമും ഹൃത്വിക് റോഷനും സഹപാഠികളായിരുന്നുവെന്ന കാര്യം നിങ്ങളിൽ എത്ര പേർക്ക് അറിയാം?

Written by - Zee Malayalam News Desk | Last Updated : Feb 2, 2023, 03:49 PM IST
  • ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളിലാണ് പഠിച്ചത്.
  • ഇരുവരുടെ സ്കൂൾ കാലഘട്ടത്തിലെ ഒരു ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്.
  • ഒരു ​ഗ്രൂപ്പ് ഫോട്ടോ ആണിത്.
Bollywood Actors: ബോളിവുഡിലെ രണ്ട് മസിൽമാൻമാരാണ് ഈ കുട്ടിത്താരങ്ങൾ! മനസിലായോ?

ഹൃത്വിക് റോഷനും ജോൺ എബ്രഹാമും സ്കൂൾ സഹപാഠികളായിരുന്നുവെന്ന കാര്യം നിങ്ങൾക്കറിയാമോ? ഇരുവരും ബോംബെ സ്കോട്ടിഷ് സ്കൂളിലാണ് പഠിച്ചത്. ഇരുവരുടെ സ്കൂൾ കാലഘട്ടത്തിലെ ഒരു ചിത്രമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുന്നത്. ഒരു ​ഗ്രൂപ്പ് ഫോട്ടോ ആണിത്. ക്ലാസിലെ എല്ലാ കുട്ടികളും അധ്യാപകനുമുള്ള ഈ ​ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് എത്ര പേർക്ക് ഹൃത്വിക്കിനെയും ജോണിനെയും കണ്ട് പിടിക്കാൻ കഴിയും? 

ജനുവരി 25ന് ഇറങ്ങിയ ഷാരൂഖ് ചിത്രത്തിലാണ് ജോൺ എബ്രഹാം ഒടുവിലായി അഭിനയിച്ചത്. ചിത്രം വമ്പൻ വിജയം നേടി മുന്നേറുകയാണ്. വില്ലൻ വേഷമാണ് ചിത്രത്തിൽ ജോൺ ചെയ്തിരിക്കുന്നത്. ജോണിന്റെ കഥാപാത്രത്തെയും അത് മികച്ചതാക്കാൻ വേണ്ടിയുള്ള ജോണിന്റെ പ്രയത്നത്തെയും പ്രശംസിച്ച് ഷാരൂഖ് രം​ഗത്തെത്തിയിരുന്നു. 500 കോടിയലധികം കളക്ഷൻ നേടി പഠാൻ വിജയ കുതിപ്പ് തുടരുകയാണ്. 

Also Read: Shaakuntalam: സാമന്ത- ദേവ് മോഹൻ ചിത്രം ശാകുന്തളത്തിലെ "യേലേലോ യേലേലോ" ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

 

ബോക്സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞുകൊണ്ട് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് ഷാരൂഖ് ഖാന്റെ പഠാൻ. ബോളിവുഡ് ഇൻഡസ്ട്രിയെ പഴയ പ്രതാപത്തിലേക്ക് കൈ പിടിച്ച് ഉയർത്തുകയായിരുന്നു പഠാൻ. ഇതിനോടകം ആഗോള ബോക്സ് ഓഫീസിൽ നൂറോളം റെക്കോർഡുകൾ പഠാൻ തകർത്തിരിക്കുന്നു എന്നാണ് പല ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്തത്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ദിനംപ്രതി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്.

2017 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് ഹൃത്വിക് റോഷൻ ഒടുവിലായി അഭിനയിച്ചത്. വിക്രം വേദ എന്ന് തന്നെയായിരുന്നു ചിത്രത്തിന്റെ പേര്. ബോക്സ് ഓഫീസിൽ വേണ്ടത്ര നേട്ടം ഉണ്ടാക്കാൻ ചിത്രത്തിനായില്ല. സെയ്ഫ് അലി ഖാൻ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News