Balaramapuram Child Murder: ബാലരാമപുരത്ത് 2 വയസുകാരിയുടെ കൊലപാതകം; അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു

ഹരികുമാറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനാണോ ഇയാൾ കുറ്റം സമ്മതിച്ചതെന്ന സംശയത്തിലാണ് പൊലീസ്.  

Written by - Zee Malayalam News Desk | Last Updated : Jan 30, 2025, 01:43 PM IST
  • മൊഴി ഒന്നുകൂടി ഉറപ്പിക്കുന്നതിനായി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.
  • ദേവേന്ദു എന്ന 2 വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനാണോ ഹരികുമാർ കുറ്റം സമ്മതിച്ചതെന്ന സംശയവും പൊലീസിനുണ്ട്.
Balaramapuram Child Murder: ബാലരാമപുരത്ത് 2 വയസുകാരിയുടെ കൊലപാതകം; അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മാവൻ. കു‍ഞ്ഞിന്റെ അമ്മവാൻ ഹരികുമാർ ആണ് കുട്ടിയെ കൊലപ്പെടുത്തിയത്. മൊഴി ഒന്നുകൂടി ഉറപ്പിക്കുന്നതിനായി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ദേവേന്ദു എന്ന 2 വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ സംരക്ഷിക്കാനാണോ ഹരികുമാർ കുറ്റം സമ്മതിച്ചതെന്ന സംശയവും പൊലീസിനുണ്ട്. അതിനാൽ കുട്ടിയുടെ അമ്മയെയും ഹരികുമാറിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യത.

കുട്ടിയുടെ മാതാപിതാക്കളുടെയും, അമ്മാവൻ, മുത്തശ്ശി എന്നിവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് പറയുന്നു.  കൊലയ്ക്കുള്ള കാരണം വ്യക്തമല്ല. കുട്ടിയുടെ അമ്മാവനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.  2 ദിവസം മുമ്പ് 30 ലക്ഷം രൂപ കാണാനില്ലെന്ന് ഇവർ പൊലീസിന് പരാതി നൽകിയിരുന്നു. 

Also Read: Nenmara Double Murder case: നെന്മാറ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിക്കാൻ പൊലീസ്, ചെന്താമരക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും

 

ഇന്ന് രാവിലെ 5.15ഓടൊണ് കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ  മകൾ ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടി. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.  പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News