തിരുവനന്തപുരം: നെട്ടയത്ത് സ്കൂൾ ബസ്സിൽ കത്തിക്കുത്ത്. സംഭവത്തിൽ 9ാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. പരിക്കേറ്റ വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടിയൂർക്കാവ് മലമുകളിൽ വച്ചാണ് സംഭവം.
അതേസമയം പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പേരൂർക്കട ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷമാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ലാബിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് വിവരം. വൈകിട്ട് സ്കൂൾ വിട്ട ശേഷമാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥികൾ തമ്മിലുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. കസ്റ്റഡിയിലുള്ള കുട്ടിയെ ചോദ്യം ചെയ്താൽ മാത്രമെ ഇതിന് വ്യക്തത വരൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.