ചെന്നൈ: പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടന്ന ജല്ലിക്കെട്ട് മത്സരത്തിൽ കാളകളുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര അവനിയാപുരത്ത് ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് മധുര വിലാങ്കുടിയിലെ നവീൻ കുമാർ (24) കാളകളുടെ കുത്തേറ്റ് മരിച്ചത്. കാളയുടെ കുത്തേറ്റ് പരിക്കേറ്റ ഇയാൾ രാജാജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാളയുടെ കൊമ്പ് യുവാവിന്റെ ശ്വാസകോശത്തിൽ തുളച്ചുകയറിയെന്നാണ് റിപ്പോർട്ട്.
കാളയുടമകൾ, വീരൻമാർ എന്നിവരുൾപ്പെടെ 75 പേർക്ക് സംഭവത്തിൽ പരിക്കേറ്റു. ഇതിൽ 25 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
Also Read: Wayanad Tiger Attack: വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; അമരക്കുനിയിൽ തെർമൽ ഡ്രോൺ പരിശോധന തുടരുന്നു
പത്ത് റൗണ്ട് നടന്ന മത്സരത്തിൽ 1100 കാളകളും 900 വീരന്മാരുമാണ് പങ്കെടുത്തത്. സുരക്ഷയുടെ ഭാഗമായി രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിരുന്നു. കൂടാതെ ബോംബ് സ്ക്വാഡുകളും മെറ്റൽ ഡിറ്റക്ടറുകളും ഡ്രോൺ നിരീക്ഷണവും ഉൾപ്പെടെയുള്ള ഉയർന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഏറ്റവും നല്ല കാളയ്ക്ക് 11 ലക്ഷം രൂപ വിലയുള്ള ട്രാക്ടറും മികച്ച വീരന് 8 ലക്ഷം രൂപ വിലയുള്ള കാറുമാണ് സമ്മാനമായി നൽകിയത്. മന്ത്രി പളനിവേൽ ത്യാഗ രാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.