Bigg Boss Malayalam Season 3 : Bigg Boss House ൽ Mobile Phone ന്റെ ഉപയോ​ഗം? സംശയം ആരോപിച്ച് Social Media

ഈ കഴിഞ്ഞ വെള്ളിയാഴ്ചത്തെ എപ്പിസോഡിലാണ് ഇക്കാര്യം ഉണ്ടായതെന്ന് വിമർശകർ ആരോപിക്കുന്നത്. ഫിറോസും സായി കൃഷ്ണനും തമ്മിലുള്ള സംസാരിത്തിനിടെ സായി കൃഷ്ണൻ മൊബൈൽ അവിടെ കുത്തി വെച്ചിരിക്കുകയാണെന്ന് പറയുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 09:26 PM IST
  • ഈ കഴിഞ്ഞ വെള്ളിയാഴ്ചത്തെ എപ്പിസോഡിലാണ് ഇക്കാര്യം ഉണ്ടായതെന്ന് വിമർശകർ ആരോപിക്കുന്നത്.
  • ഫിറോസും സായി കൃഷ്ണനും തമ്മിലുള്ള സംസാരിത്തിനിടെ സായി കൃഷ്ണൻ മൊബൈൽ അവിടെ കുത്തി വെച്ചിരിക്കുകയാണെന്ന് പറയുന്നുണ്ട്.
  • സജന ഫിറോസും മജ്സിയ ഭാനുമായി ഉണ്ടാകുന്ന വാക്ക് തർക്കത്തിലേക്ക് പോകുന്ന സമയത്താണ് സായികൃഷ്ണ ഇക്കാര്യം ഫിറോസിനോട് സംസാരിക്കുന്നത്.
  • നിയമത്തിൽ പറഞ്ഞിരിക്കുന്നത് ഒരു സ്ക്രപ്റ്റഡിന്റെ ഭാ​ഗമാണെന്നാണ് പലരും ഉയർത്തുന്ന വിമർശനം.
Bigg Boss Malayalam Season 3 : Bigg Boss House ൽ Mobile Phone ന്റെ ഉപയോ​ഗം? സംശയം ആരോപിച്ച് Social Media

Kochi : വളരെ അധികം ജനശ്രദ്ധ നേടിയെടുത്ത മലയാളത്തിലെ ഒരു റിയാലിറ്റി ഷോയാണ് Bigg Boss. പലപ്പോഴായി പല ഘട്ടങ്ങളിലും Bigg Boss Show Scripted ആണെന്ന് പല കേന്ദ്രങ്ങളിൽ നിന്നും ആരോപണം ഉയ‌ർന്നിട്ടുണ്ട്. ഷോക്കിടെയിലുള്ള പല സന്ദർഭങ്ങളും ഷോയുടെ അണിയറ പ്രവർത്തകർ നൽകുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് പോകുന്നതെന്നുമാണ് വിമർശനങ്ങൾ. അതു പ്രത്യേകിച്ച് ഷോയിലെ നിയമങ്ങളിൽ എടുത്ത പറയുന്ന ചില നിബന്ധനകൾ ഏറ്റവും സംശയം ഉളവാക്കുന്നത്. അങ്ങനെ ഒരു സംശയമാണ് കഴിഞ്ഞ ദിവസങ്ങളായി Social Media ൽ ചർച്ച ചെയ്യുന്നത്.

ബി​ഗ് ബോസ് ഹൗസിലെ നിയമ പ്രകാരം മത്സരാർഥികൾക്ക് സ്വന്തം വീട്ടുകാരോട് യാതൊരു വിധത്തിൽ ബന്ധപ്പെടാൻ സാധിക്കില്ല, അതിനായി മത്സരാർഥികൾ അവരുടെ ഫോണുകൾ ഷോയുടെ അണിയറ പ്രവർത്തകർക്ക് ഏൽപിച്ചിട്ടാണ് ഷോയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഇത് പേരിൽ മാത്രമാണുള്ളതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമാർശനം. ഈ കഴിഞ്ഞ വെള്ളിയാഴ്ചത്തെ എപ്പിസോഡിലാണ് ഇക്കാര്യം ഉണ്ടായതെന്ന് വിമർശകർ ആരോപിക്കുന്നത്.

ALSO READ : Bigg Boss Malayalam Season 3 : "എന്തിനാ ഇങ്ങനെ തെറി വിളിക്കുന്നത്?" Bhagyalakshmi യുടെ Video ഏറ്റെടുത്ത് ട്രോളന്മാർ

ലക്ഷ്യുറി ടാസ്ക്കിൽ മോശം പ്രകടനം കാഴ്ചവെച്ച കിടിലൻ ഫിറോസിനെയും സായി കൃഷ്ണനെയും ജയിലാക്കായിരുന്നു. ജയിലിൽ ഉള്ളവരെ സന്ദർശിക്കാൻ ലഭിച്ച അവസരത്തിൽ ഭൂരിഭാ​ഗം മത്സരാർഥികളും ജയിലിന് സമീപമായിരുന്ന സമയത്തുണ്ടായ ശബ്ദശലകത്തിലെ ഭാ​ഗം എടുത്താണ് ആരോപണം ആരോപിച്ചിരിക്കുന്നത്. ഫിറോസും സായി കൃഷ്ണനും തമ്മിലുള്ള സംസാരിത്തിനിടെ സായി കൃഷ്ണൻ ' മൊബൈൽ അവിടെ കുത്തി വെച്ചിരിക്കുകയാണെന്ന്' പറയുന്നുണ്ട്. ഈ സമയം സജന ഫിറോസും മജ്സിയ ഭാനുമായി ഉണ്ടാകുന്ന വാക്ക് തർക്കത്തിലേക്ക് പോകുന്ന സമയത്താണ് സായികൃഷ്ണ ഇക്കാര്യം ഫിറോസിനോട് സംസാരിക്കുന്നത്. വലിയ രീതിയിൽ ഒരു ചർച്ച വിഷയമായിരിക്കുകയാണ് ഈ മൊബൈൽ വിഷയം. നിയമത്തിൽ പറഞ്ഞിരിക്കുന്നത് ഒരു സ്ക്രപ്റ്റഡിന്റെ ഭാ​ഗമാണെന്നാണ് പലരും ഉയർത്തുന്ന വിമർശനം.

ALSO READ : Bigg Boss Malayalam Season 3 മത്സരാർഥികൾക്ക് Drishyam 2 കാണാൻ അവസരമരുക്കി Mohanlal

അതേസമയം കഴിഞ്ഞ ദിവസം പുതിയ രണ്ട് മത്സരാർഥികളെയും ബി​ഗ് ഹൗസിലേക്ക് കടത്തി വിട്ടിട്ടുണ്ട്. ആലപ്പുഴ സ്വ​ദേശിനിയായ എയ്ഞ്ചൽ തോമസും, മോഡലും നടിയുമായ രമ്യയുമാണ് പുതിയ മത്സരാർഥികൾ. ഇന്ന് പുതിയ സീസണിന്റെ ആദ്യ എലിമിനേഷൻ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ആഴ്ചയിൽ വന്ന മിഷേലും ഫിറോസ് ഖാൻ ദമ്പതികളും ബി​ഗ് ബോസ് നിയമം തെറ്റിച്ചു എന്ന പേരിൽ അടുത്താഴ്ചത്തേക്കുള്ള നോമിനേഷനിലേക്ക് നേരിട്ട് പ്രവേശിക്കുകയും ചെയ്തു. മണിക്കുട്ടനാണ് അടുത്താഴ്ചയിലേക്കുള്ള ബി​ഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News