ബിഗ് ബോസ് മലയാളം സീസൺ 5ന്റെ പ്രോമോ ഷൂട്ട് ഉടൻ തന്നെ തുടങ്ങുന്നുവെന്ന് റിപ്പോർട്ട്. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്ന വിജെ ശാലിനിയാണ് ഈ വിവരം പുറത്തുവിട്ടത്. കൂടാതെ ഇത്തവണ ബിഗ് ബോസിന്റെ പ്രോമോ ഷൂട്ടിന് മോഹൻലാൽ നാട്ടിലെത്തില്ലെന്നും സൂചനയുണ്ട്. അണിയറ പ്രവർത്തകർ രാജസ്ഥാനിലേക്ക് പോയി ആയിരിക്കും പ്രോമോ ഷൂട്ട് നടത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തത്സമയം ശാലിനി എന്ന പരിപാടിയിലൂടെയാണ് ശാലിനി ഈ വിവരം പറഞ്ഞത്.
കൂടാതെ ബിഗ് ബോസ് പരിപാടിക്ക് മുമ്പായി ബിഗ് ബോസ് ഹൗസിലെ സജ്ജീകരണങ്ങൾ ശരിയാണെന്ന് ഉറപ്പിക്കാൻ 16 ഡമ്മി കാന്റിഡേറ്റുകൾ 2 ദിവസം ഹൗസിൽ ചിലവഴിക്കുമെന്നും, ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞുവെന്നും ശാലിനി പറഞ്ഞു. അതേസമയം ബിഗ് ബോസ് സീസൺ 5ന്റെ ലോഞ്ച് മാർച്ച് 26 ന് ഉണ്ടാകുമെന്ന് ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് വ്യക്തമാക്കിയിരുന്നു.
ALSO READ: Bigg Boss Malayalam 5 : ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടനെത്തുന്നു? അറിയേണ്ടതെല്ലാം
ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് പാല സജി, കഴിഞ്ഞ സീസണിലെ താരമായ റോബിന്റെ കാമുകി ആരതി പൊടി, സീരിയൽ താരം ആലീസ് ക്രിസ്റ്റി, ശ്രീലക്ഷ്മി അറക്കൽ, ഗായത്രി സുരേഷ്, ഹെലൻ ഓഫ് സ്പാർട്ട എന്നിവർ ഇത്തവത്തെ ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഷോ അഞ്ചാം തവണയും തിരികെയെത്തുമ്പോൾ ഷോയുടെ അവതാരകനായി എത്തുന്നത് പ്രിയതാരം മോഹൻലാൽ തന്നെയാണ്. ഇത്തവണ പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി എത്തുന്നത് ഭാരതി എയർടെലാണ്.
ബിഗ് ബോസ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഷോയുടെ ഫിനാലെയിൽ അവസാന മൂന്ന് പേരിൽ എത്തിയത് ദിൽഷയും റിയാസും ബ്ലെസ്ലിയും ആയിരുന്നു. ഏറ്റവും അവസാനമായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മൂന്നാം സ്ഥാനത്തെത്തിയത്.
ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷയായിരുന്നു. രണ്ടാം സ്ഥാനം ബ്ലേസ്ലിയും സ്വന്തമാക്കിയിരുന്നു. നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന റെക്കോർഡും ഈ വിജയത്തിലൂടെ ദിൽഷ പ്രസന്നൻ സ്വന്തമാക്കിയിരുന്നു. റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ ദിൽഷയ്ക്ക് നേരെ ഉണ്ടായിരുന്നു.