Bigg Boss Malayalam 5 : ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടനെത്തുന്നു? അറിയേണ്ടതെല്ലാം

Bigg Boss Malayalam Season 5 Update : മലയാളികളുടെ പ്രിയപ്പെട്ട ഷോ അഞ്ചാം തവണയും തിരികെയെത്തുമ്പോൾ ഷോയുടെ അവതാരകനായി എത്തുന്നത് പ്രിയതാരം മോഹൻലാൽ തന്നെയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2023, 02:33 PM IST
  • റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
  • മലയാളികളുടെ പ്രിയപ്പെട്ട ഷോ അഞ്ചാം തവണയും തിരികെയെത്തുമ്പോൾ ഷോയുടെ അവതാരകനായി എത്തുന്നത് പ്രിയതാരം മോഹൻലാൽ തന്നെയാണ്.
  • ഇത്തവണ പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി എത്തുന്നത് ഭാരതി എയർടെലാണ്.
Bigg Boss Malayalam 5 :  ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉടനെത്തുന്നു? അറിയേണ്ടതെല്ലാം

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ് ബോസ് വീണ്ടും സംപ്രേക്ഷണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ബിഗ് ബോസ് സീസണ്‍ 5 ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട ഷോ അഞ്ചാം തവണയും തിരികെയെത്തുമ്പോൾ ഷോയുടെ അവതാരകനായി എത്തുന്നത് പ്രിയതാരം മോഹൻലാൽ തന്നെയാണ്. ഇത്തവണ പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി എത്തുന്നത് ഭാരതി എയർടെലാണ്.

ബിഗ് ബോസ് മലയാളം സീസണ്‍ 5ൽ ആരൊക്കെയാണ് മത്സരാർഥികളായി എത്തുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസൺ നാല് ആകെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു. ഷോയുടെ ഫിനാലെയിൽ അവസാന മൂന്ന് പേരിൽ എത്തിയത് ദിൽഷയും റിയാസും ബ്ലെസ്ലിയും ആയിരുന്നു. ഏറ്റവും അവസാനമായി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് സലീം ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ മൂന്നാം സ്ഥാനത്തെത്തിയത്.

ALSO READ: Bigg Boss Malayalam 4 Winner : എല്ലാവരെയും ഞെട്ടിച്ച് ബിഗ് ബോസ്; ദിൽഷാ ദി ലേഡി ബിഗ് ബോസ്

 ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഒന്നാം സ്ഥാനം നേടിയത് ദിൽഷയായിരുന്നു. രണ്ടാം സ്ഥാനം ബ്ലേസ്ലിയും സ്വന്തമാക്കിയിരുന്നു. നാലാം സ്ഥാനത്തോടെയാണ് ലക്ഷ്മിപ്രിയ പുറത്തായത്. നേരത്തെ അഞ്ചാമതായി ധന്യ മേരി വർഗീസും ആറാം സ്ഥാനം നേടി സൂരജ് തേലക്കാടും പുറത്തായിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന റെക്കോർഡും ഈ വിജയത്തിലൂടെ ദിൽഷ പ്രസന്നൻ സ്വന്തമാക്കിയിരുന്നു. റോബിൻ ബ്ലെസ്ലി എന്ന മത്സരാർഥികളുടെ നിഴൽ സ്വന്തമായ നിലപാട് ഇല്ലാത്തയാൾ തുടങ്ങിയ നിരവധി വിമർശനങ്ങൾ ദിൽഷയ്ക്ക് നേരെ ഉണ്ടായിരുന്നു.

ബിഗ് ബോസ് മലയാളം സീസൺ 4 ലെ വിജയി ആയി കഴിഞ്ഞിട്ടും ദിൽഷയ്ക്ക് എതിരായ വിമർശനങ്ങൾക്ക് കുറവ് വന്നിരുന്നില്ല.ഇതിന് ശേഷം ഷോയിലെ മറ്റൊരു മത്സരാർഥിയായിരുന്നു ഡോ റോബിനും ആയി ഉള്ള പ്രണയബന്ധം അവസാനിച്ചതും വിവാദങ്ങൾക്ക് കാരണമായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News