Bigg Boss Malayalam Season 4 Finale : സോഷ്യൽ മീഡിയയിലെ ആർമി പോരാട്ടത്തിനും വമ്പൻ ചർച്ചകൾക്കും ട്വിസ്റ്റുകൾക്കും ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 4 അതിന്റെ അന്തിമ ദിനത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ആരാണ് ബിഗ് ബോസ് മലയാളത്തിന്റെ ഇത്തവണത്തെ വിജയി എന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. വൈകിട്ട് ഏഴ് മണി മുതലാണ് ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ സംപ്രേഷണം ആരംഭിക്കുന്നത്.
ഫിനാലെ ആരംഭിക്കുന്നത് എവിക്ഷനോടെ?
ഏറ്റവും അവസാനം റോൺസിനും കൂടി പുറത്തായതോടെ ബിഗ് ബോസ് വീട്ടിൽ ശേഷിച്ചിരുന്നു ആറ് പേരും ഫിനാലെയ്ക്ക് യോഗ്യത നേടിയിരിക്കുകയാണ്. മിഡ് വീക്ക് എവിക്ഷനുണ്ടായിരുന്നെങ്കിലും ആരും പത്ത് ലക്ഷം രൂപയുമായി പുറത്തേക്ക് പോകാൻ തയ്യറാകാതെ വന്നതോടെ ആറ് പേരും ഫിനാലെയ്ക്കെത്തിച്ചേർന്നിരിക്കുകയാണ്. ലക്ഷ്മിപ്രിയ, ദിൽഷ, ധന്യ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് ഫിനിലെയ്ക്ക് യോഗ്യത നേടിയിരിക്കുന്ന മത്സരാർഥികൾക്ക്.
വിജയിയെ തീരുമാനിക്കുന്നത് എങ്ങനെ?
പ്രേക്ഷകരാണ് വിധി കർത്താവ്. ബിഗ് ബോസ് നിശ്ചിയിച്ചിരിക്കുന്ന സമയത്ത് ലഭിക്കുന്ന വോട്ട് നിലയ്ക്കനുസരിച്ചാണ് ബിഗ് ബോസ് വിജയിയെ തീരുമാനിക്കുന്നത്. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.
വോട്ടിങ് സമയം?
ഇന്ന് ജൂലൈ 3ന് രാത്രി എട്ട് മണി വരെ വോട്ട് ചെയ്യാം. അതിന് മുമ്പ് ആദ്യ എവിക്ഷൻ ഉണ്ടായേക്കും. തുടർന്ന് എട്ട് മണി വരെയുള്ള വോട്ടിങ് കണക്കെടുത്തായിരിക്കും വിജയിയെ തീരുമാനിക്കുന്നത്. നിലവിൽ ബിഗ് ബോസുമായി ബന്ധപ്പെട്ട പല ഗ്രൂപ്പുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കേന്ദ്രീകരിച്ച് ബ്ലെസ്ലി, റിയാസ്, ദിൽഷ എന്നിവർ തമ്മിലാണ് കടുത്ത മത്സരങ്ങൾ നടക്കുന്നത്.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ
വമ്പൻ പരിപാടി ഒരുക്കിയാണ് ഏഷ്യനെറ്റ് ഇത്തവണത്തെ ബിഗ് ബോസ് ഫിനലെ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിനെ കോവിഡ് ബാധ ഷോയുടെ നിറത്തിന് മങ്ങൾ ഏൽപ്പിച്ചെങ്കിലും സീസൺ അതിൽ നിന്നെലാം മറികടക്കും വിധമാണ് അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.
നടൻ സുരാജ് വെഞ്ഞാറുമൂടിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കോമഡി ഷോയും സയനോര ഫിലിപ്പ് തുടർങ്ങിയവർ അവതരിപ്പിക്കുന്ന സംഗീതനിശ ഉൾപ്പെടെ ഗ്രാൻഡായിട്ടാണ് ഇത്തവണത്തെ ബിഗോ ബോസ് ഷോയുടെ ഫിനാലെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.