തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്ന ചിത്രം ഭൂൽ ഭുലയ്യ 2ന് വേണ്ടി താരങ്ങൾ ഈടാക്കിയത് വൻ തുക. 2022 മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇതുവരെ 175 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയ കാർത്തിക് ആര്യന്റെ പ്രതിഫലം 15 കോടി രൂപയാണ്. ചിത്രത്തിൻറെ പ്രധാന ആകർഷണവും കാർത്തിക് ആര്യൻ തന്നെയായിരുന്നു. ചിത്രത്തിൽ നായികയായി എത്തിയ കിയാരാ അദ്വാനിക്ക് ലഭിച്ചത് 4 കോടി രൂപയാണ്. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അഞ്ചുലികയും മഞ്ജുലികയും ആയിരുന്നു. ഈ കഥാപാത്രങ്ങൾ അവതരിപ്പിച്ച തബുവിന്റെ പ്രതിഫലം 2 കോടി രൂപയായിരുന്നു.
കോമഡി വേഷം നന്നായി കൈകാര്യം ചെയ്ത രാജ്പാൽ യാദവിന്റെ പ്രതിഫലം ഒന്നേക്കാൽ കോടി രൂപയും സഞ്ജയ് മിശ്രയുടെ പ്രതിഫലം 70 ലക്ഷം രൂപയുമായിരുന്നു. ജൂൺ19 നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'.
അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ഭൂല്‍ ഭുലയ്യ 2 ന്റെ നിര്‍മാണം. ചിത്രം വിതരണം ചെയ്‍തത് ഗൗതം ശര്‍മയാണ്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍ക് എന്നിവരാണ് സംഗീത സംവിധായകർ.
ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. മനു ആനന്ദ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭൂൽ ഭുലയ്യ 2. 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് പല ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 2007 ൽ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...