Bhool Bhulaiyaa 2 OTT Release: ഭൂൽ ഭുലയ്യ 2 ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ ഇന്ന് അർധരാത്രി മുതൽ സ്ട്രീം ചെയ്യും

കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തത്.

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 05:02 PM IST
  • ബോളിവുഡിന് ഒരു തിരിച്ചുവരവ് സമ്മാനിച്ച ചിത്രം ഇന്ന് അർധരാത്രി (ജൂൺ19) മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും.
  • 2022 മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
  • തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇതുവരെ 175 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്.
Bhool Bhulaiyaa 2 OTT Release: ഭൂൽ ഭുലയ്യ 2 ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ ഇന്ന് അർധരാത്രി മുതൽ സ്ട്രീം ചെയ്യും

കാർത്തിക് ആര്യൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഭൂൽ ഭുലയ്യ 2 (Bhool Bhulaiyaa 2) ഒടിടിയിൽ എത്തുന്നു. ബോളിവുഡിന് ഒരു തിരിച്ചുവരവ് സമ്മാനിച്ച ചിത്രം ഇന്ന് അർധരാത്രി (ജൂൺ19) മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. 2022 മെയ് 20 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇതുവരെ 175 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടിയിരുന്നു. 

കാര്‍ത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് 'ഭൂല്‍ ഭുലയ്യ 2'. അനീസ് ബസ്‍മിയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഭുഷൻ കുമാര്‍, ക്രിഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ടി സീരിസ് ഫിലിംസ്, സിനി1 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ഭൂല്‍ ഭുലയ്യ 2 ന്റെ നിര്‍മാണം. ചിത്രം വിതരണം ചെയ്‍തത് ഗൗതം ശര്‍മയാണ്. സന്ദീപ് ശിരോദ്‍കര്‍, പ്രിതം, തനിഷ്‍‍ക് എന്നിവരാണ് സംഗീത സംവിധായകർ.

Also Read: Bhool Bhulaiyaa 2 OTT : ഭൂൽ ഭുലയ്യ 2 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടി നെറ്റ്ഫ്ലിക്സ്; ഒടിടി റിലീസ് ഉടൻ

ഫര്‍ഹാദ് സാംജി, ആകാശ് കൗശിക് എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്. മനു ആനന്ദ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. തബു, കിയാര അദ്വാനി, രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്‍യ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൗധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൗഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലർ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഭൂൽ ഭുലയ്യ 2. 1993 ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് പല ഇന്ത്യൻ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. 2007 ൽ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്തത് പ്രിയദർശനായിരുന്നു. അക്ഷയ് കുമാർ, വിദ്യാബാലൻ, ഷിനെയ് അഹൂജ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു.

ധനുഷ് ചിത്രം വാത്തിയുടെ പുതിയ വിശേഷവുമായി സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്‍കുമാര്‍

ധനുഷിനെ നായകനാക്കി വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാത്തി. തമിഴിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ചിത്രം വളരെ പ്രതീക്ഷയോട് പ്രേക്ഷകർ കാത്തിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു വിശേഷം പങ്കുവയ്ക്കുകയാണ് വാത്തിയുടെ സം​ഗീത സംവിധായകനായ ജി.വി. പ്രകാശ്. വാത്തിയിൽ ധനുഷിന്റെ ഒരു ഹെവി ഡാൻസ് ഉണ്ടായിരിക്കുമെന്നാണ് ജി.വി. പ്രകാശ് ട്വിറ്ററിൽ കുറിച്ചത്. ചിത്രത്തിലെ ​ഗാനം റെക്കോർഡിങ്ങിനിടെ ധനുഷിനും വെങ്കി അറ്റ്ലൂരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് പ്രകാശ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News