Bhavana Studios: ഭാവന സ്റ്റുഡിയോസിന്റെ 'പ്രൊഡക്ഷൻ നമ്പർ 5' പൂർത്തിയായി; അപ്ഡേറ്റുകൾക്ക് കാത്തിരിക്കാം

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ​ഗിരീഷ് ബാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം ഒരുക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 03:25 PM IST
  • ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
  • നസ്ലിൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാർ.
  • നസ്ലിനും മമിതയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.
Bhavana Studios: ഭാവന സ്റ്റുഡിയോസിന്റെ 'പ്രൊഡക്ഷൻ നമ്പർ 5' പൂർത്തിയായി; അപ്ഡേറ്റുകൾക്ക് കാത്തിരിക്കാം

ഭാവന സ്റ്റുഡിയോസിന്റെ അ‍ഞ്ചാമത്തെ നിർമ്മാണ സംരംഭം പ്രൊഡക്ഷൻ നമ്പർ 5 ചിത്രീകരണം പൂർത്തിയായി. പാക്കപ്പ് ചിത്രങ്ങൾ ഭാവന സ്റ്റുഡിയോസിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. നസ്ലിൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ നായികാ നായകന്മാർ. ചിത്രം പ്രഖ്യാപിച്ചത് ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ, ​ഗിരീഷ് എ.ഡി എന്നിവർ ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും ഒപ്പം പങ്കുവെച്ചിരുന്നു.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ​ഗിരീഷ്. നസ്ലിനും മമിതയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇത്. സംവിധായകനും കിരൺ ജോസിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് സം​ഗീതം നൽ‌കുക. തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിം​ഗ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Bhavana Studios (@bhavanastudios)

Also Read: King Of Kotha Ott: 'കിം​ഗ് ഓഫ് കൊത്ത' ഒടിടിയിലെത്തുന്നോ? സ്ട്രീമിങ്ങ് എന്നുമുതൽ? റിപ്പോർട്ട് ഇങ്ങനെ...

അജ്മൽ സാബുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: ആകാശ് ജോസഫ് വർ​ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ട്ർ: രോഹിത്ത് ചന്ദ്രശേഖർ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോ​ഗ്രഫി: സുമേഷ് & ജിഷ്ണു, വിഎഫ്എക്സ്: എ​ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, വിതരണം: ഭാവന റിലീസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News