Hi Nanna Movie: 'ഹായ് നാന' ഫസ്സ് സിംഗിൾ സെപ്റ്റംബർ 16ന്..!! ഡിസംബറിൽ ചിത്രം പ്രേക്ഷകരിലേക്ക്

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 12:44 PM IST
  • വളരെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് 'സമയം' എന്നാണ് അണിയറക്കാർ സൂചിപ്പിക്കുന്നത്.
  • ഹിഷാം അബ്ദുൾ വഹാബാമ് ഈ മനോഹര ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്.
  • നാനിയുടെ സമീപകാല സിനിമകൾ പോലെ 'ഹായ് നാന'യിലും ഒരു ചാർട്ട്ബസ്റ്റർ ആൽബം ഉണ്ടാകും.
Hi Nanna Movie: 'ഹായ് നാന' ഫസ്സ് സിംഗിൾ സെപ്റ്റംബർ 16ന്..!! ഡിസംബറിൽ ചിത്രം പ്രേക്ഷകരിലേക്ക്

നാച്ചുറൽ സ്റ്റാർ നാനിയുടെ പാൻ ഇന്ത്യൻ ചിത്രം 'ഹായ് നാന'യുടെ ഫസ്സ് സിംഗിൾ 'സമയമാ' സെപ്റ്റംബർ 16ന് പുറത്തിറങ്ങും. വളരെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് 'സമയം' എന്നാണ് അണിയറക്കാർ സൂചിപ്പിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബാമ് ഈ മനോഹര ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത്. നാനിയുടെ സമീപകാല സിനിമകൾ പോലെ 'ഹായ് നാന'യിലും ഒരു ചാർട്ട്ബസ്റ്റർ ആൽബം ഉണ്ടാകും.

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഹായ് നാന' ഒരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

Also Read: Nadhikalil Sundari Yamuna: 'നദികളിൽ സുന്ദരി യമുന'യ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിരിപ്പൂരമൊരുക്കാൻ അവർ എത്തുന്നു...

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News