Beast Ott Release: ബീസ്റ്റ് ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം നെറ്റ് ഫ്ലിക്സിലും സൺ നെക്സ്റ്റിലും

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജൻറായാണ് വിജയ് എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : May 4, 2022, 12:41 PM IST
  • ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജൻറായാണ് വിജയ് എത്തുന്നത്
  • റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ 600 കോടിയാണ് ചിത്രം സ്വന്തമാക്കിയതെന്ന് അവകാശപ്പെടുന്നത്
  • ചിത്രത്തിന് സ്ഥിരം വിജയ് ടച്ചുണ്ടായിരുന്നില്ല എന്ന പരക്കെ വിമർശനം ഉണ്ടായിരുന്നു
Beast Ott Release: ബീസ്റ്റ് ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു, ചിത്രം നെറ്റ് ഫ്ലിക്സിലും സൺ നെക്സ്റ്റിലും

ചെന്നൈ: വിജയ് നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ബീസ്റ്റിൻറെ ഒടിടി റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം മെയ് 11-ന് നെറ്റ് ഫ്ലിക്സ്, സൺ നെക്സ്റ്റ് പ്ലാറ്റ് ഫോമുകളിലാണ് എത്തുന്നത്. കഴിഞ്ഞ ഏപ്രിൽ 13-നാണ് ബീസ്റ്റ് വേൾഡ് വൈഡ് റിലീസിന് എത്തിയത്. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റാണെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജൻറായാണ് വിജയ് എത്തുന്നത്.  വിജയ് യെ കൂടാതെ പൂജ ഹെഗ്ഡെ, ഷൈൻ ടോം ചാക്കോ, അപർണ ദാസ്, സെൽവ രാഘവൻ, സതീഷ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Also Read: KGF Chapter 2 OTT Release : റോക്കി ഭായിയെ സ്വന്തമാക്കി ആമസോൺ; കെജിഎഫ് 2ന്റെ ഒടിടി അവകാശം പ്രൈം വീഡിയോയ്ക്ക്

റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ 600 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. തമിഴ്, തെലുഗ്, മലയാളം,കന്നട, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സ്ഥിരം വിജയ് ടച്ചുണ്ടായിരുന്നില്ല എന്ന പരക്കെ വിമർശനം ഉണ്ടായിരുന്നെങ്കിലും മികച്ച വിജയമാണ് ചിത്രം നേടിയത്. ഒടിടിയിൽ കൂടി എത്തുന്നതോടെ ചിത്രത്തിൻറെ യഥാർത്ഥ റിവ്യൂവിനായി ആരാധകരും കാത്തിരിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News