T20 World Cup 2024: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനെ ചുരുട്ടികെട്ടി T20 ഫൈനലിൽ

T20 World Cup 2024: ഇതിഹാസ നേട്ടവുമായി ദക്ഷിണാഫ്രിക്ക. ഇതാദ്യമായിട്ടാണ് ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീം പ്രവേശിച്ചിരിക്കുകയാണ്. സെമി ഫൈനലിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനെ കീഴടക്കി. 

Written by - Ajitha Kumari | Last Updated : Jun 27, 2024, 09:26 AM IST
  • ഇതിഹാസ നേട്ടവുമായി ദക്ഷിണാഫ്രിക്ക
  • ഇതാദ്യമായിട്ടാണ് ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീം പ്രവേശിച്ചിരിക്കുകയാണ്
T20 World Cup 2024: ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനെ ചുരുട്ടികെട്ടി T20 ഫൈനലിൽ

ട്രിനിഡാഡ്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചത്  കയറിയത്. ഇതാദ്യമായി ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീം പ്രവേശിക്കുന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളി ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിലെ വിജയിയാണ്.

Also Read: ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് അഫ്ഗാനിസ്ഥാൻ; 56 റൺസിന് പുറത്ത്

സെമിയില്‍ ടോസ് നേടി ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനെ 56 റണ്‍സിന് പുറത്താക്കിക്കൊണ്ട്  ദക്ഷിണാഫ്രിക്ക അനായാസ വിജയം നേടുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഡി കോക്കിനെ നഷ്ടമായെങ്കിലും ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മാര്‍ക്രമും ഹെന്‍ട്രിക്‌സും ചേര്‍ന്ന് അനായാസമായി ലക്ഷ്യം മറികടന്നു. 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് ആയിരുന്നു ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി.

 

തുടക്കം മുതല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ പ്രോട്ടീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ അഫ്ഗാന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല എന്നതാണ് സത്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തന്നെ  തകര്‍ച്ചയോയെടായിരുന്നു. ടീം സ്‌കോര്‍ നാലില്‍ നില്‍ക്കുമ്പോള്‍ തന്നെ ആദ്യ വിക്കറ്റ് വീണു. റഹ്മാനുള്ള ഗുര്‍ബാസിനെ മാര്‍കോ യാന്‍സന്‍ പുറത്താക്കി. മൂന്ന് പനത്തിൽ റണ്ണൊന്നുമെടുക്കാദി തരാം ഔട്ട് ആകുകയായിരുന്നു. പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനേയും യാന്‍സന്‍ മടക്കി. തുടർന്ന് അഫ്ഗാന്‍ ബാറ്റര്‍മാര്‍ നിരനിരയായി വീഴുന്ന കാഴ്ചയാണ് ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പിന്നീട് കാണാൻ കഴിഞ്ഞത്. ഇബ്രാഹിം സദ്രാന്‍(2), മുഹമ്മദ് നബി(0), നങയാലിയ ഖരോട്ടെ(2) എന്നിവര്‍ നിരാശപ്പെടുത്തി.  തുടർന്ന് ചെറുത്തുനില്‍പ്പിന് ശ്രമിച്ച അസ്മത്തുള്ള ഒമര്‍സായിയും മടങ്ങിയതോടെ അഫ്ഗാന്‍ തീര്‍ത്തും പരുങ്ങലിലാകുകയിരുന്നു. 

Also Read: തടി കുറയ്ക്കാനും വയർ ഒതുക്കാനും കഞ്ഞിവെള്ളം സൂപ്പറാ...

 

എങ്കിലും കരിം ജാനത്തും റാഷിദ് ഖാനും പതിയെ അഫ്ഗാന്‍ സ്‌കോറുയര്‍ത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 ലെത്തിച്ചു. തുടർന്ന് പത്താം ഓവര്‍ എറിയാനെത്തിയ തബ്രൈസ് ഷംസി അഫ്ഗാന് വീണ്ടും പ്രഹരമേല്‍പ്പിക്കുകയായിരുന്നു.  കരിം ജാനത്തിനേയും (8) പിന്നാലെയിറങ്ങിയ നൂര്‍ അഹമ്മദിനേയും(0) താരം മടക്കി. തുടർന്ന് റാഷിദ് ഖാനും (8) പുറത്തായതോടെ അഫ്ഗാന്‍ 50-9 എന്ന നിലയിലാകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News