കുവൈത്ത് സിറ്റി : ഏപ്രിൽ റിലീസുകളിലെ ട്രെൻഡ് സെറ്റായി മാറിയ വിജയ് ചിത്രം ബീസ്റ്റ് പ്രദർശനം നടത്തുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത് സർക്കാർ. ചിത്രത്തിൽ ഇസ്ലാം തീവ്രവാദം വിഷയം പറയുന്നു എന്നതിനെ മുൻനിർത്തിയാണ് ചിത്രത്തിന്മേൽ വിലക്കേർപ്പെടുത്താൻ കുവൈത്ത് തീരുമാനിച്ചിരിക്കുന്നത്. അതേസമയം വിലക്കിനെ കുറിച്ച് ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ല.
അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയിലറിൽ ഇസ്ലാം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതെ തുടർന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചരിക്കുന്നത്.
ALSO READ : 10 വർഷങ്ങൾക്ക് ശേഷം 'ദളപതി'യുടെ അഭിമുഖം; വരുന്ന ഞായറാഴ്ച സംപ്രേക്ഷണം; ബീസ്റ്റ് വരാറ്
Kuwait govt BANS #Vijay's #Beast.
— Manobala Vijayabalan (@ManobalaV) April 5, 2022
നേരത്തെ സമാനമായ പ്രശ്നം ചൂണ്ടിക്കാട്ടി ദുൽഖർ സൽമാൻ ചിത്രം കുറിപ്പിനും വിഷ്ണു വിഷാലിന്റെ തമിഴ് ചിത്രം എഫ്ഐആറിനും കുവൈത്ത് വിലക്കേർപ്പെടുത്തിയിരുന്നു. കുവൈത്തിൽ നിന്നുള്ള വിലക്ക് ബീസ്റ്റിന്റെ ബോക്സ് ഓഫീസ് ഇൻഷ്യൽ കളക്ഷനെ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
ഏപ്രിൽ 14ന് തിയറ്ററിൽ എത്തുന്ന കെജിഎഫ് 2-മായിട്ടാണ് ബോക്സ് ഓഫീസിൽ ബീസ്റ്റ് ഏറ്റമുട്ടാൻ പോകുന്നത്. കെജിഎഫിന് ഒരു ദിവസം മുമ്പ് ഏപ്രിൽ 13ന് വിജയ് ചിത്രം തിയറ്ററുകളിലെത്തും.
ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥയെന്നാണ് അടുത്തിടെയിറങ്ങിയ ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചിത്രം വിജയുടെ മറ്റൊരു മാസ് പെർഫോമൻസ് ആയിരിക്കുമെന്നതിൽ സംശയമില്ല. നെൽസൺ ദിലീപ് കുമാറാണ് ബീസ്റ്റ് സംവിധായകൻ. നേരത്തെ ചിത്രത്തിലെ അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ വലിയ തോതിൽ വൈറലായിരുന്നു.
തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ചിത്രത്തിലെത്തുന്നത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയാണ് ബീസ്റ്റിലെ വില്ലൻ എന്നും റിപ്പോർട്ടുകളുണ്ട്.
ALSO READ : Beast Trailer : യുട്യൂബിൽ ബീസ്റ്റ് തരംഗം "ലോഞ്ച്" ചെയ്ത് വിജയ്
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.