പേടിക്കണ്ട താലിബാൻ തീവ്രവാദി അല്ല, അയ്യപ്പനും കോശിയും Telugu Remake ഭീംലനായകിൻ്റെ Glimpse Video ആണ്

മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 21, 2021, 12:11 PM IST
  • തോക്കുമായി നിൽക്കുന്ന പവൻ കല്യാണിന്റെ വീഡിയോ ആണ് ബ്രേക്ക് ടൈം ഇൻ ഭീംലനായക് എന്ന പേരിൽ പുറത്ത് വിട്ടിരിക്കുന്നത്.
  • 2022 ജനുവരി 12 നാണ് ചിറ്റ്ഹാം തീയേറ്ററുകളിൽ എത്തുന്നത്.
  • തെലുഗു പവർ സ്റ്റാർ പവൻ കല്യാൺ (Pawan Kalyan) ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആഗസ്ത് 16 ന് പുറത്ത് വിട്ടിരുന്നു.
  • മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.
പേടിക്കണ്ട താലിബാൻ തീവ്രവാദി അല്ല, അയ്യപ്പനും കോശിയും Telugu Remake ഭീംലനായകിൻ്റെ Glimpse Video ആണ്

Hyderabad : അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്ക് ഭീംലനായകിൻ്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വിട്ടു. തോക്കുമായി നിൽക്കുന്ന പവൻ കല്യാണിന്റെ വീഡിയോ ആണ് ബ്രേക്ക് ടൈം ഇൻ ഭീംലനായക് എന്ന പേരിൽ പുറത്ത് വിട്ടിരിക്കുന്നത്. 2022 ജനുവരി 12 നാണ് ചിറ്റ്ഹാം തീയേറ്ററുകളിൽ എത്തുന്നത്.

തെലുഗു പവർ സ്റ്റാർ പവൻ കല്യാൺ (Pawan Kalyan) ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആഗസ്ത് 16 ന് പുറത്ത് വിട്ടിരുന്നു. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപത്രത്തെ ഭീംല നായക്ക് എന്ന പേരിൽ പവൻ കല്യാൺ അവതരിപ്പിക്കുന്നത്.

ALSO READ: Bheemla Nayak First Look : മാസ് ലുക്കിൽ മുണ്ട് മടക്കി കുത്തി പവൻ കല്യാൺ, അയ്യപ്പനും കോശിയുടെ തെലുഗു പതിപ്പ് ഭീംല നായക്കിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്ത് വിട്ടു

റാണാ ധഗുബട്ടിയാണ് പൃഥ്വിരാജ് അവതരിപ്പച്ച കോശി എന്ന കഥപാത്രത്തെ തെലുഗിൽ വേഷമിടുന്നത്. നിത്യ മേനൻ മറ്റ് പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. ഹോട്ടലിൽ വെച്ച് അയ്യപ്പൻ ഗുണ്ടകളെ തല്ലുന്ന സീനിന്റെ തെലുഗു പതിപ്പാണ് ഫസ്റ്റ് ലുക്ക് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. മുണ്ട് മടക്കി കുത്തി അൽപം തെലുഗു സിനിമ മാസും ചേർത്താണ് സീൻ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: സച്ചിയുടെ സ്വപ്നം പോലെ... തമിഴില്‍ അയ്യപ്പനും കോശിയുമാകാന്‍ കാര്‍ത്തിയും പാര്‍ഥിപനും

ഹരിഷ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിഡിവി പ്രസാദും സിത്താര എന്റടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചരിക്കുന്നത്. ഭീംലാ നായക്കിന്റെ ആദ്യ ഗാനം സെപ്റ്റംബർ 2 പുറത്തിറങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News