Ayalvaashi Movie : സൗബിന്റെ അയൽവാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

AyalVashi Movie Update : സൗബിനെയും ബിനു പപ്പുവിനെയും കൂടാതെ നിഖില വിമൽ, നസ്‌ലീൻ, ലിജോ മോൾ ജോസ് എന്നിവരെയും ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 12:22 PM IST
  • സൗബിനാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
  • സൗബിനെയും ബിനു പപ്പുവിനെയും കൂടാതെ നിഖില വിമൽ, നസ്‌ലീൻ, ലിജോ മോൾ ജോസ് എന്നിവരെയും ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം.
  • 2022 ൽ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലമാല നിർമിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് അയൽവാശി.
Ayalvaashi Movie : സൗബിന്റെ അയൽവാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

സൗബിനും ബിനു പപ്പുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അയൽവാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സൗബിനാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സൗബിനെയും ബിനു പപ്പുവിനെയും കൂടാതെ നിഖില വിമൽ, നസ്‌ലീൻ, ലിജോ മോൾ ജോസ് എന്നിവരെയും ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാം. ചിത്രം ഉടൻ തീയേറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവാഗതനായ ഇർഷാദ് പരാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അയൽവാശി.

2022 ൽ മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ടൊവീനോ തോമസ് ചിത്രം തല്ലമാല നിർമിച്ച ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കൂടിയാണ് അയൽവാശി. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും ലോക്കൽ അജണ്ടയുടെ ബാനറിൽ ആഷിഖ് ഉസ്മാനും തല്ലുമാലയുടെ രചയ്താവുമായ മുഹ്സിൻ പെരാരിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  ജഗദീഷ്, ഷൈൻ ടോം ചാക്കോ, ഗോകുലൻ, സ്വാതിദാസ്, അഖില ഭാർഗവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ: Romancham Movie: ഇനി വൈകില്ല!!! സൗബിന്റെ 'രോമാഞ്ചം' തിയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

സജിത്ത് പുരുഷൻ, ജേക്ക്സ് ബിജോയി, സിദ്ദിഖ് ഹൈദർ, ആഷിഖ് എസ്, സുധർമൻ വള്ളികുന്ന്, എൻ.എം ബാദുഷ, വിക്കി, കിഷൻ, എം.ആർ രാജാകൃഷ്ണൻ, റോണെക്സ് സേവ്യർ, മഷർ ഹംസ, നഹാസ് നാസർ, ഓസ്റ്റിൻ ഡാൻ, രോഹിത് കെ സുരേഷ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ.

സൗബിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രം രോമാഞ്ചമാണ്. ഫെബ്രുവരി 3ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. നേരത്തെ ചിത്രം ഒക്ടോബർ 14ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ സിനിമയുടെ റിലീസ് വൈകുമെന്ന് അണിയറക്കാർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പുതിയ തിയതി അറിയിച്ചിരിക്കുകയാണ്.  

ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ​ഗപ്പി സിനിമാസ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ​ഗിരീഷ് ​ഗം​ഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.  

ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുശിൻ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സാനു താഹിർ ഛായാ​ഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. മഷർ ഹംസം - കോസ്റ്റ്യൂംസ്, മേക്കപ്പ് - ആർ.ജി വെയ്നാടൻ, സൗണ്ട് ഡിസൈൻ - എം.ആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ, സ്റ്റിൽസ് - ആർ. റോഷൻ. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News