ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന വളരെ റിപ്പീറ്റ് വാല്യൂ ഉള്ള ഒരു ചിത്രമാണ് 'അത്ഭുത ദ്വീപ്'. ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 അവസാനത്തോടെ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം എത്തുമെന്നാണ് സംവിധായകൻ വിനയൻ പറഞ്ഞത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീ ബാല എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസിൽ സംസാരിക്കുകയായിരുന്നു വിനയൻ.
2025 അവസാനത്തോടെ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം എത്തും. അതിന് മുൻപായി മറ്റൊരു സിനിമ ചെയ്യും. പത്തൊമ്പതാം നൂറ്റാണ്ടാണ് വിനയൻ ചെയ്ത അവസാന സിനിമ. നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു ഇതെന്ന് വിനയൻ പറഞ്ഞു. ചിത്രത്തിലെ നായകൻ സിജു വിൽസൺ ആയിരുന്നു. സിജു അസാധ്യമായിട്ടാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചതെന്ന് വിനയൻ വ്യക്തമാക്കി.
Also Read: Lucky Bhaskar Movie: എട്ട് ദിവസം കൊണ്ട് 80 കോടിക്കടുത്ത്; വിജയം തുടർന്ന് 'ലക്കി ഭാസ്കർ'
വളരെ ഗംഭീരമായി തന്നെ സിജു ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്. അതിഗംഭീരമായി തന്നെ ആക്ഷന്‍ ചെയ്തു. പക്ഷെ അതിന് ശേഷം സിജുവിന് വീണ്ടും ഒരു ബ്രേക്ക് വന്നിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ മനസില്‍ തട്ടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് സിജുവിനെ വച്ച് ഒരു അടിപൊളി വലിയ ആക്ഷന്‍ പടം ചെയ്തതിന് ശേഷമാകും അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാം ഭാഗത്തിൽ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ഉണ്ടാകും. 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അത്ഭുത ദ്വീപ്. ഗിന്നസ് പക്രു, പൃഥ്വിരാജ്, മല്ലിക കപൂര്‍, ജഗതി ശ്രീകുമാര്‍, ജഗദീഷ്, ഇന്ദ്രന്‍സ്, ബിന്ദു പണിക്കര്‍, കല്‍പ്പന തുടങ്ങിയവര്‍ക്കൊപ്പം മുന്നൂറോളം കൊച്ചു മനുഷ്യരും അണിനിരന്ന ചിത്രമായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.