ആസിഫ് അലിയുടെ ഡ്രസിങ് സ്റ്റൈൽ ഈയിടെയായി വളരെയധികം ശ്രദ്ധ നേടിയിരുന്നു. എപ്പോഴും ലൂസ് ഷർട്ടും, അത്തരത്തിലുള്ള ക്യാഷുവൽ പാന്റ്സും ധരിച്ചാണ് താരം ഇപ്പോഴും എത്താറുള്ളത്. പ്രത്യേകിച്ചും കാപ്പയുടെ പ്രമോഷൻ സമയത്തും ആസിഫ് അലിയുടെ സ്റ്റൈൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്ക് സ്ട്രീറ്റ് സ്റ്റൈലാണ് ഇഷ്ടമെന്ന് താരം പറഞ്ഞു. മാത്രമല്ല തന്റെ ഡ്രെസ്സുകൾ വാങ്ങുന്നത് ഭാര്യ സമയാണെന്നും താരം പറഞ്ഞു. തനിക്ക് ഷോപ്പിങ്ങിന് പോകാൻ സമയം കിട്ടാറില്ലെന്നും ഭാര്യ കാണുമ്പോൾ ഫോട്ടോ അയച്ച് താരാറുണ്ടെന്നും ഇഷ്ടപ്പെട്ടാൽ വാങ്ങാറാണെന്ന് പതിവെന്നും പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് കാര്യം വ്യക്തമാക്കിയത്.
ആസിഫ് അലിയുടെ ഏറ്റവും പുതിയ സിനിമ കാപ്പ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. വലിയ ഹൈപ്പ് നൽകി കൊണ്ടാണ് ചിത്രം പുറത്തിറങ്ങിയതെങ്കിലും പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഡിസംബർ 22നാണ് സിനിമ റിലീസ് ചെയ്തത്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഒടിടി റിലീസ് തീയതിഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ALSO READ: Actress Meena Marriage : മീനയുടെ രണ്ടാം വിവാഹം; വാർത്തകളോട് പ്രതികരിച്ച് ഉറ്റ സുഹൃത്ത്
കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് കാപ്പ. ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ആണ് കാപ്പയിലൂടെ കാണാൻ സാധിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്.
തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് കാപ്പ ഒരുക്കിയത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയത്. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയന്‍ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്.
തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിച്ചത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിച്ചത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. പി.ആർ.ഒ - ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...