അങ്ങിനെ 'എല്ലാം ശരിയാകും' ജൂൺ നാലിന്: സസ്പെൻസിട്ടൊരു വെളിപ്പെടുത്തൽ

ചിത്രത്തിന്റെ തിരക്കഥ ഷാരിസും ഛായാഗ്രഹണം ശ്രീജിത് നായരും ആണ്

Written by - Zee Malayalam News Desk | Last Updated : May 3, 2021, 01:34 PM IST
  • ബി കെ ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകുന്നു.
  • കോവിഡ് സാഹചര്യം ഏറെ മോശമായാൽ പ്രഖ്യാപിച്ച തിയ്യതിയിൽ മാറ്റമുണ്ടായേക്കാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
  • ജിബു ജേക്കബ് ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
  • വെള്ളിമൂങ്ങയിൽ ചിരിച്ച അത്രയും പ്രതീക്ഷ ഇവിടെയും ആരാധകർ പ്രതീക്ഷിക്കുന്നു
അങ്ങിനെ 'എല്ലാം ശരിയാകും' ജൂൺ നാലിന്: സസ്പെൻസിട്ടൊരു വെളിപ്പെടുത്തൽ

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ആസിഫ് അലി (Asif Ali) ചിത്രം 'എല്ലാം ശരിയാകും' ജൂൺ നാലിന് റിലീസിന് ഒരുങ്ങുന്നു.  ചിത്രത്തിൽ ഇടത് രാഷ്ട്രീയക്കാരനായാണ് ആസിഫ് അലി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നു.

‌ജിബു ജേക്കബ് സംവിധായകന്റെ വേഷമണിഞ്ഞ ആദ്യ സിനിമയായ (Movie) വെളളിമൂങ്ങ രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഹിറ്റ് അടിക്കാൻ രാഷ്ട്രീയം തന്നെ വീണ്ടും പ്രമേയമാക്കിയിരിക്കുകയാണ്. പുതിയ ചിത്രത്തിലൂടെ ‌ജിബു ജേക്കബ്.

ALSO READ : Nivin Pauly ചിത്രം തുറമുഖം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും, ഇന്ന് അർധരാത്രി ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്ന് റിപ്പോർട്ട്

ഇടതുപക്ഷ രാഷ്ട്രീയക്കാരനായാണ് ആസിഫ് നായകനായി എത്തുമ്പോൾ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് രജിഷ വിജയൻ ആണ്.  ചിത്രത്തിന്റെ തിരക്കഥ ഷാരിസും ഛായാഗ്രഹണം ശ്രീജിത് നായരും ആണ് . ബി കെ ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകുന്നു.

ALSO READ : മലയാള സിനിമ രംഗം OTT യിലേക്ക് മാറുന്നോ? ; Covid പ്രതിസന്ധിയിൽ മരയ്ക്കാർ ഒഴികെ ഇരുപതോളം ചിത്രങ്ങൾ OTT റിലീസിന് കാത്തിരിക്കുന്നു

കോവിഡ് സാഹചര്യം ഏറെ മോശമായാൽ പ്രഖ്യാപിച്ച തിയ്യതിയിൽ മാറ്റമുണ്ടായേക്കാമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ‌ജിബു ജേക്കബ് ചിത്രമായതിനാൽ വലിയ പ്രതീക്ഷയിലാണ് ആരാധകർ. വളരെ സസ്പെൻസോടെ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെത്തിയത് ഇതോടെ ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News