Arbaaz Khan: മൗനം വെടിഞ്ഞ് അർബാസ് ഖാൻ... താനും മലൈകയും തമ്മിൽ ശത്രുതയില്ല; മകനുവേണ്ടി എപ്പോഴും ഒരുമിച്ച്

Arbaaz Khan says me and Malaika Arora have 'forgotten the past': താനും മലൈകയും നാടകം കളിക്കുകയാണെന്ന് ആളുകൾ പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് പറഞ്ഞ അർബാസ് ഖാൻ അതൊന്നും കാര്യമാക്കുന്നില്ലെന്നാണ് പറഞ്ഞത്.  

Written by - Ajitha Kumari | Last Updated : Mar 20, 2023, 12:59 PM IST
  • മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അർബാസ് ഖാൻ
  • ഞങ്ങൾ രണ്ടുപേരും പിരിഞ്ഞുവെന്നും രണ്ടു വഴിക്കാണെന്നും മകനറിയാം
  • അവന്റെ എല്ലാ കാര്യങ്ങളിലും ഞങ്ങൾ ഒരുമിച്ചാണ്
Arbaaz Khan: മൗനം വെടിഞ്ഞ് അർബാസ് ഖാൻ... താനും മലൈകയും തമ്മിൽ ശത്രുതയില്ല; മകനുവേണ്ടി എപ്പോഴും ഒരുമിച്ച്

Arbaaz talks about his relation with Malaika: താനും മുൻ ഭാര്യ മലൈക അറോറയും തമ്മിൽ ഒരു ശത്രുതയും ഇല്ലെന്ന് അർബാസ് ഖാൻ. തങ്ങൾ ഭൂതകാലത്തെ കുറിച്ച് ഓർക്കാറില്ലെന്നും മകൻ അർഹാന്റെ പഠനത്തെ കുറിച്ചും അവന്റെ കരിയറിനെ കുറിച്ചുമൊക്കെ ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Bollywood: വിവാഹത്തിന് ശേഷവും അവിഹിത ബന്ധം പുലർത്തിയ ബോളിവുഡ് താരങ്ങളാണ് ഇവർ!

അടുത്തിടെ ETimes-ന് നൽകിയ അഭിമുഖത്തിലാണ് അർബാസ് ഖാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഞങ്ങൾ വേർപിരിഞ്ഞെങ്കിലും കുട്ടിയെ നോക്കുക എന്നത് രണ്ടുപേരുടെയും ഉത്തരവാദിത്തമാണെന്ന് ഞങ്ങൾക്ക് ബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ദമ്പതികൾ ഇപ്പോഴും നാടകം കളിക്കുകയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അതൊന്നും താൻ കാര്യമാക്കുന്നില്ലെന്നും അർബാസ് ഖാൻ തുറന്നടിച്ചു.  

Also Read: Rekha: 'ഒരുമിക്കേണ്ടവർ ആയിരുന്നില്ലെങ്കിൽ പിരിയേണ്ടതായിരുന്നു'; വിവാഹ ജീവിതത്തെ കുറിച്ച് രേഖ...

ഞങ്ങളുടെ മകനായ അർഹാന്റെ പഠനത്തെക്കുറിച്ചും കരിയറിനെ കുറിച്ചുമുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ ഇരുവരും സംസാരിക്കാറുണ്ടെന്നും. തന്റെ മകൻ തന്റെ മുൻ ഭാര്യയെ കാണുന്നതും സംസാരിക്കുന്നതും തെറ്റാണെന്ന് തനിക്ക് തോന്നുന്നില്ലയെന്നും അർബാസ് ഖാൻ പറഞ്ഞു. കാഴ്ചക്കാർ നിഷ്കളങ്കരാണ് അവർക്ക് അറിയില്ല ഞങ്ങളുടെ കുടുംബത്തിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന്.  തന്റെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്ന സത്യം അർഹാൻ അംഗീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  

Also Read: Actress Pregnant Before Marriage: വിവാഹത്തിന് മുൻപ് ഗർഭിണികളായ താരങ്ങളാണ് ഇവർ, ഇതിൽ ഒരാളുടെ പേര് ശരിക്കും ഞെട്ടിക്കും! 

വിവാഹമോചനത്തിന് ശേഷവും അർബാസും മലൈകയും മകൻ അർഹാനൊപ്പം പലപ്പോഴും ഒരുമിച്ച് കാണാറുണ്ട്. മാത്രമല്ല പലതവണ ഇരുവരും മകനോടൊപ്പം അവധിക്കാല യാത്രകളും നടത്തിയിട്ടുണ്ട്. അടുത്തിടെ മലൈകയേയും അർബാസിനെയും മുംബൈ വിമാനത്താവളത്തിൽ വച്ചും ഒരുമിച്ച് കണ്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News