ഓരോ കരുക്കൾ നീക്കുമ്പോൾ സൂക്ഷിക്കണം. ഒരു അശ്രദ്ധ മതി കളി ജയം ഉറപ്പിച്ചിടത്ത് നിന്ന് തോൽവിയുടെ പടുകുഴിയിലേക്ക് വീഴാൻ. പടയാളികളും കുതിരയും ആനയും മന്ത്രിയും രാജാവുമുള്ള ചതുരംഗക്കളിയിൽ കിരീടം വയ്ക്കാത്ത മറ്റൊരു രാജാവ്. രാജാവ് ഉൾപ്പെടെയുള്ള കരുക്കളെ നീക്കുന്ന കൂർമ ബുദ്ധി.
ആദ്യ ഫ്രെയിം മുതൽ മലയാള സിനിമയിൽ ഇതുവരെ കാണാത്ത രീതിയുള്ള മേക്കിങ്ങ് കൊണ്ടും ട്വിസ്റ്റുകളും കൊണ്ടും ആദ്യ പകുതി ത്രില്ലടിപ്പിക്കുന്നു. പ്രതീക്ഷിക്കാത്ത വഴിത്തിരിവുകളിലേക്ക് കഥ മാറി മറിയുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകന് മുന്നിൽ വിശാലമായ ഒരു ലോകം തീർക്കാൻ സംവിധായകൻ രതീഷ് ശേഖറിന് സാധിക്കുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചെക്ക്മേറ്റിലെ സംഭാഷണങ്ങൾ. അനൂപ് മേനോന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ചെക്ക്മേറ്റ്. ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് അനൂപ് മേനോൻ എത്തുന്നത്. ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നു.
ALSO READ: റോക്കി ഭായിയെ വെല്ലാന്‍ ‘മാർട്ടിൻ’ വരുന്നു; ബ്രഹ്മാണ്ഡ ട്രെയിലർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബാലചന്ദർ ശേഖർ. പ്രൊജക്ട് ഡിസൈനർ - ശ്യാം കൃഷ്ണ. ക്രിയേറ്റീവ് ഡയറക്ടർ - സൗമ്യ രാജൻ. ഫിനാൻസ് കൺട്രോളർ - കൃഷ്ണദാസ്. പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് മംഗലത്ത്. പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ - സംഗീത് പ്രതാപ്. എഡിറ്റർ - പ്രജീഷ് പ്രകാശ്. പ്രൊഡക്ഷൻ ഡിസൈനർ - സ്വപ്നീൽ ബദ്ര. മേക്ക് അപ്പ് ആൻഡ് എസ്എഫ്എക്സ് - ലാഡ ആൻഡ് ബാർബറ. ക്യാമറ ഓപ്പറേറ്റർ - പോൾ സ്റ്റാമ്പർ.
ഗാനരചന - ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ. സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ. പശ്ചാത്തല സംഗീതം - റുസ്ലൻ പെരെഷിലോ. സൗണ്ട് മിക്സിംഗ് - വിഷ്ണു സുജാതൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ. കളറിസ്റ്റ് - ബിലാൽ റഷീദ്. വിഎഫ്എക്സ് - ഗാസ്പർ മ്ലാകർ. ഡിസൈൻസ് - യെല്ലോ ടൂത്ത്സ്. വിതരണം - സീഡ് എൻറർടെയ്ൻമെൻറ്സ് യുഎസ്എ. വിഷ്വൽ പ്രൊമോഷൻസ് - സ്നേക്ക്പ്ലാൻറ്. പിആർഒ - പി. ശിവപ്രസാദ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy