Allu Arjun: ഇന്‍സ്റ്റയില്‍ 20 മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍! തെന്നിന്ത്യയില്‍ ഇത് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡ്

Allu Arjun new Instagram Record: തെന്നിന്ത്യൻ സിനിമ ലോകത്ത് ഇത്രയും ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള മറ്റൊരു താരവും ഇല്ല എന്നതാണ് വാസ്തവം.

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 04:34 PM IST
  • 20 മില്യൺ ഫോളോവേഴ്സ് ആണ് അല്ലു അർജുന് ഉള്ളത്
  • വിജയ് ദേവരക്കൊണ്ടയ്ക്ക് 18 മില്യണോളം ഫോളോവേഴ്സ് ഉണ്ട്
  • മലയാളിയായ നസ്രിയ നസീമിന് 6.7 മില്യൺ ഫോളോവേഴ്സ് ഉണ്ട്
Allu Arjun: ഇന്‍സ്റ്റയില്‍ 20 മില്യണ്‍ ഫോളോവേഴ്‌സുമായി അല്ലു അര്‍ജുന്‍! തെന്നിന്ത്യയില്‍ ഇത് ഇന്‍സ്റ്റഗ്രാം റെക്കോര്‍ഡ്

അല്ലു അര്‍ജുന്‍ എന്നാല്‍ മുമ്പൊക്കെ ഒരു തെലുങ്ക് സിനിമാതാരം മാത്രമായിരുന്നു. എന്നാല്‍ പതിയെ പതിയെ അല്ലു അര്‍ജുന്‍ തെന്നിന്ത്യയിലെ തന്നെ ഒരു സൂപ്പര്‍ താരമായി ഉയര്‍ന്നു. പുഷ്പയുടെ വരവോടെ പാന്‍ ഇന്ത്യന്‍ താരം എന്ന വിശേഷണവും അല്ലുവിന് ചാര്‍ത്തിക്കൊടുക്കപ്പെട്ടു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അര്‍ജുന്‍.

ഇന്‍സ്റ്റഗ്രാമില്‍ അല്ലു അര്‍ജുനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 20 ദശലക്ഷം കവിഞ്ഞിരിക്കുന്നു. അതായത്, രണ്ട് കോടിയില്‍ അധികം ആളുകള്‍ അദ്ദേഹത്തെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുവെന്ന്. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ഈ രണ്ട് കോടി എന്നത് അത്ര വലിയ സംഖ്യയാണോ എന്നൊക്കെ പലര്‍ക്കും സംശയം തോന്നിയേക്കാം. ജനസംഖ്യയുടെ കണക്കെടുത്താല്‍ അത് അത്രവലിയ സംഖ്യ ഒന്നും അല്ല. പക്ഷേ, തെന്നിന്ത്യന്‍ സിനിമാ താരങ്ങളുടെ കണക്കെടുത്താല്‍ ഇന്‍സ്റ്റയില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ അല്ലു അര്‍ജുന്‍ തന്നെയാണ് മുന്നില്‍.

Read Also: അല്ലു അര്‍ജുന്‍ ഇനി അര്‍ജുന്‍ റെഡ്ഡി സംവിധായകനൊപ്പം; പുഷ്പയ്ക്ക് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

ഇപ്പോഴും താരപ്രഭയോടെ നില്‍ക്കുന്ന പഴയകാല സൂപ്പര്‍ താരങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ അത്ര സ്വാധീനമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഫേസ്ബുക്കിനെ വച്ച് നോക്കുമ്പോള്‍ പുതുതലമുറയിലെ ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ സജീവം. അതുകൊണ്ടുതന്നെ, രാജ്യത്തെ ജനസംഖ്യയും ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സും താരതമ്യം അര്‍ഹിക്കുന്ന ഒന്നല്ല.

20 മില്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന അല്ലു അര്‍ജുന്‍ എത്ര പേരെ തിരിച്ച് ഫോളോ ചെയ്യുന്നുണ്ട് എന്നൊരു ചോദ്യമുണ്ടാവുമല്ലോ... അതിനുത്തരം ഒരേയൊരാളെ എന്നാണ്. അത് അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി മാത്രമാണ്. ഇക്കാലത്തിനിടയില്‍ 564 പോസ്റ്റുകളാണ് അല്ലു അര്‍ജുന്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. രണ്ട് ദിവസം മുമ്പ് വിവാഹവാര്‍ഷിക ചിത്രമാണ് അല്ലു അര്‍ജുന്‍ അവസാനമായിട്ട് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത്. ഇതിനിടെ അല്ലുവിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഇരുപത് മില്യണും മുപ്പത് മില്യണും ഒക്കെ ഫോളോവേഴ്‌സ് ഉള്ള ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും എല്ലാം വേറെയുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യന്‍ താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം താരതമ്യേന കുറവാണ്. യുവാക്കളുടെ ഹരമായ വിജയ് ദേവരക്കൊണ്ടയ്ക്ക് 18 ദശലക്ഷത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മലയാള താരങ്ങളുടെ ഫോളോവേഴ്‌സിന്റെ കണക്കെടുത്താല്‍ കഷ്ടമാണ്. പൃഥ്വിരാജിന് 5.1 മില്യണ്‍ ഫോളോവേഴ്‌സ് ആണുള്ളത്. ആസിഫ് അലിയ്ക്ക് 2.1 മില്യണ്‍ ഫോളോവേഴ്‌സും. ജയസൂര്യക്ക് 2 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്. സിനിമയില്‍ ഇപ്പോള്‍ അത്ര ആക്ടീവ് അല്ലെങ്കിലും നസ്രിയയ്ക്ക് 6.7 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. മമ്മൂട്ടിയ്ക്ക് 3.6 മില്യണ്‍ ഫോളോവേഴ്‌സും മോഹന്‍ലാലിന് 5 മില്യണ്‍ ഫോളോവേഴ്‌സും ആണുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News