Ahaana Krishna Web Series : "ദൂരത്താരോ സ്വപ്നം കാണും നേരം"; അഹാന കൃഷ്ണയുടെ വെബ്സീരീസിലെ ഗാനം പുറത്തുവിട്ടു

 Me myself and I Song :  ദൂരത്താരോ സ്വപ്നം കാണും നേരം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 01:43 PM IST
  • ദൂരത്താരോ സ്വപ്നം കാണും നേരം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്.
Ahaana Krishna Web Series : "ദൂരത്താരോ സ്വപ്നം കാണും നേരം"; അഹാന കൃഷ്ണയുടെ വെബ്സീരീസിലെ ഗാനം പുറത്തുവിട്ടു

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്‌ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന വെബ് സീരീസിലെ ഗാനം പുറത്തുവിട്ടു. ദൂരത്താരോ സ്വപ്നം കാണും നേരം എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  അഹാന കൃഷ്‌ണ യുകലെല വായിച്ച് പാട്ടു പാടുന്നതും ഡാൻസ് കളിക്കുന്ന ദൃശ്യങ്ങളുമാണ് ഗാനത്തിൽ കാണിച്ചിരിക്കുന്നത്.   മി, മൈസെല്ഫ് ആൻഡ് ഐ എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്.  ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്. ഈ സീരീസിന്റെ പ്രധാന പശ്ചാത്തലവും ഈ കഫേ തന്നെയാണ്. 

സീരീസിന്റെ ട്രെയ്‌ലർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമായിരുന്നു സീരീസിന്റെ ട്രെയ്‌ലറിന് ലഭിച്ചത്. സീരീസ് സംവിധാനം ചെയ്യുന്നത് അഭിലാഷ് സുധീഷാണ്. സീരീസ് നിർമ്മിക്കുന്നത് 11 ത് ഹവർ പ്രൊഡക്ഷൻസാണ്.  11 ത് ഹവർ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് സീരീസ് റിലീസ് ചെയ്യുന്നത്. സീരീസിൽ അഹാന കൃഷ്‌ണയെ കൂടാതെ മീര നായർ, കാർത്തി വി എസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ALSO READ: Ahaana Krishna Web Series : "സമയമാണ് സ്നേഹത്തിന്റെ അളവ് കോൽ"; അഹാന കൃഷ്ണയുടെ വെബ് സീരീസ് മി, മൈസെല്ഫ് ആൻഡ് ഐയുടെ ട്രെയ്‌ലറെത്തി

 സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് സുധീഷും അഭിജിത്ത് സൈന്ധവും ചേർന്നാണ്. സീരീസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിൻറെ എക്സിക്യു്ട്ടീവ് പ്രൊഡ്യൂസഴ്സ് അഭിലാഷ് സുധീഷും പാർത്ഥൻ മോഹനും ആണ്. എഡിറ്റിംഗ്: അതുൽ കൃഷ്ണൻ, സംഗീതം: ധീരജ് സുകുമാരൻ , സൗണ്ട് ഡിസൈൻ: നിവേദ് മോഹൻദാസ്, കല: നന്ദു ഗോപാലകൃഷ്ണൻ | അരുൺ കൃഷ്ണ, സ്റ്റിൽ: നന്ദു ഗോപാലകൃഷ്ണൻ, മേക്കപ്പ്: പ്രദീപ് വിതുര, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എം.എസ്, സെറ്റ് ഡിസൈൻ: രാഹുൽ കുമാർ, നൃത്തസംവിധാനം: സായി ബാലു, അതുൽ, പ്രൊമോഷണൽ ഫോട്ടോഗ്രഫി: കിഷോർ രാധാകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: അർജുൻ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടർമാർ: ബിനു കെ വർഗീസ്, മനു മോഹൻ പി, ജയകൃഷ്ണ ജയപാൽ, ലൈൻ പ്രൊഡ്യൂസർ: പ്രവീൺ ഐ.സി, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ലൊക്കേഷൻ പാർട്ണർ : 40 ഫീറ്റ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News