'എന്റെ പേരുള്ള ഒരുപാട് നടിമാർ മലയാളത്തിലുണ്ട്'; അതുകൊണ്ട് സിനിമയിൽ തൻവി എന്ന് പേര് നൽകി : നടി തൻവി റാം

Tanvi Ram Real Name : ശ്രൂതി റാം എന്നാണ് തൻവി റാമിന്റെ യഥാർഥ പേര്

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 11:21 PM IST
  • അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്
  • എങ്കിലും ചന്ദ്രികേ എന്ന സിനിമയാണ് തൻവിയുടേതായി ഉടൻ തിയറ്ററുകളിൽ എത്താൻ പോകുന്ന ചിത്രം
'എന്റെ പേരുള്ള ഒരുപാട് നടിമാർ മലയാളത്തിലുണ്ട്'; അതുകൊണ്ട് സിനിമയിൽ തൻവി എന്ന് പേര് നൽകി : നടി തൻവി റാം

മലയാളികൾക്ക് സുപരിചിതയായികൊണ്ടിരിക്കുന്ന നടിയാണ് തൻവി റാം. സൗബിൻ ഷഹിർ നായകനായി എത്തിയ അമ്പിളി എന്ന ചിത്രത്തിലൂടെയാണ് തൻവി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഏറ്റവും ഒടുവിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത നടി മലയാളത്തിൽ ഇപ്പോൾ ഒട്ടുമിക്ക ചിത്രങ്ങളിലൂടെ സജീവമായികൊണ്ടിരിക്കുകയാണ്. എന്നാൽ തന്റെ യഥാർഥ പേര് തൻവി എന്നല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സിനിമയ്ക്ക് വേണ്ടിയാണ് താൻ തൻവി റാമെന്ന് പേര് സ്വീകരിച്ചത്. യഥാർഥ പേര് ശ്രുതിയെന്നാണെന്നാണ് നടി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

" എന്റെ യാഥാർഥ പേര് മലയാളത്തിൽ ഉള്ള നടിമാരുടെ പേര് തന്നെയാണ്. ശ്രുതി റാം എന്നുള്ളതാണ് ശരിക്കുമുള്ള പേര്. തൻവി സിനിമയിലെ പേര് മാത്രമാണ്. കൂടാതെ മലയാള സിനിമയിൽ ഒരുപാട് ശ്രുതിമാരുണ്ട്. എന്നാൽ എന്റെ പേരിനൊപ്പം മറ്റൊരു പേര് ചേർത്തന്നെയുള്ളൂ. അല്ലാതെ പൂർണമായിട്ടും മാറ്റിട്ടില്ല" തൻവി റാം സിനിമ ഡാഡിയെന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. എങ്കിലും ചന്ദ്രികേ എന്ന സിനിമയുടെ പ്രൊമേഷൻ വേളയിലാണ് തൻവി ഇക്കാര്യം വെളിപ്പെടുത്തിയത്. 

ALSO READ : 'ദൈവമേ, കേരളം മുഴുവനും കറന്റ് പോണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്'... ഭാവന ഇങ്ങനെ പ്രാര്‍ത്ഥിക്കാനുള്ള കാരണം അറിയാമോ?

എന്നാൽ എന്തിനാണ് ഈ പേര് മാറ്റിയതെന്നും ശ്രുതി എന്നത് നല്ല പേരല്ലേയെന്നും  നടൻ സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തിനിടെ തൻവിയോട് ചോദിച്ചു. "ഒരു കൺഫ്യൂഷൻ വരാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ഒരു പേര് സ്വീകരിച്ചത്. ശ്രുതിയാണ് നായിക എന്ന പറയുമ്പോൾ ഏത് ശ്രൂതിയാണെന്നുള്ള ചോദ്യങ്ങൾ വന്നേക്കാം. അല്ലാതെ തന്നെ ശ്രുതി രാമചന്ദ്രൻ എന്ന നടി മലയാള സിനിമയിലുണ്ട്. എന്റെ പേര് ശ്രുതി റാം എന്നാണ്. അപ്പോൾ ആരാണെന്ന് ചെറിയ സംശയം ഉടലെടുത്തേക്കാം" തൻവി സുരാജിന് മറുപടി നൽകി.

സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് കഥാപാത്രങ്ങളാക്കി നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ ഒരുക്കുന്ന ചിത്രമാണ് എങ്കിലും ചന്ദ്രികെ. നിരഞ്ജനാ അനൂപാണ് ടൈറ്റിൽ കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. തൻവി റാമും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്. ഫെബ്രുവരി 17നാണ് എങ്കിലും ചന്ദ്രികെ തിയറ്ററുകളിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News