Tanvi Bhat: മുൻ ടെന്നീസ് താരം തൻവി ഭട്ട് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

അണ്ടർ 14 ഏഷ്യൻ സീരിസ് ഗേൾസ് സിംഗിൾസ് ജേതാവാണ്. പരിക്കിനെ തുടർന്ന് രണ്ട് തവണയാണ് തൻവിക്ക് ശസ്ത്രക്രിയക്ക് വിധേയയാവേണ്ടി വന്നു.

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 06:07 PM IST
  • ടെന്നിസിൽ റാഫേൽ നദാലിൻരെ ആരാധികയായിരുന്നു തൻവി.
  • കൊച്ചി എളമക്കര സ്വദേശിയാണ്
  • ശസ്ത്രക്രിയക്ക് ശേഷം സജീവ ടെന്നീസിൽ നിന്നും മാറിയിരുന്നു
Tanvi Bhat: മുൻ ടെന്നീസ് താരം തൻവി ഭട്ട് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

ഷാർജാ: മുൻ കേരള ടെന്നീസ് താരം തൻവി ഭട്ട് (21)ദുബായിൽ വാഹനാപകടത്തിൽ മരിച്ചു.കൊച്ചി എളമക്കര സ്വദേശിയാണ് തൻവി. പരിക്കിനെ തുടർന്ന് കുറച്ച് വർഷങ്ങൾക്ക് മുൻപാണ് തൻവി  സജീവ ടെന്നീസിൽ നിന്നും പിൻമാറിയത്.അണ്ടർ 14 ഏഷ്യൻ സീരിസ് ഗേൾസ് സിംഗിൾസ് ജേതാവാണ്. പരിക്കിനെ തുടർന്ന് രണ്ട് തവണയാണ് തൻവിക്ക് ശസ്ത്രക്രിയക്ക് വിധേയയാവേണ്ടി വന്നു.

ദുബായ് Heriot-Watt and Middlesex College അവസാന വർഷ സൈക്കോളജി വിദ്യാർഥിയായിരുന്നു തൻവി. അബുദാബിയിൽ ഒരു തവണ യൂണിവേഴ്സിറ്റി തലം വരെയും അവർ എത്തിയിരുന്നു.മാൻസിങ്ങ് താപ്പാ,കെ.ശങ്കർ എന്നിവരായിരുന്നു തൻവിയുടെ പരിശീലകർ.

Also Read: India vs England : Trent Bridge ടെസ്റ്റിൽ ഇന്ത്യക്ക് വിജയലക്ഷ്യം 209 റൺസ്, ജസ്പ്രിത് ബുംമറയ്ക്ക് 5 വിക്കറ്റ് നേട്ടം

ടെന്നിസിൽ റാഫേൽ നദാലിൻരെ ആരാധികയായിരുന്നു തൻവി. നദാലിൻറെ 100 കണക്കിന് ചിത്രങ്ങളായിരുന്നു തൻവിയുടെ മുറിയിൽ. എല്ലാദിവസവും തൻവി കുറഞ്ഞത് 4 മണിക്കൂറെങ്കിലും ടെന്നിസ് കളിഞ്ഞിരുന്നതായി തൻവിയുടെ അമ്മ പറയുന്നു. ഏളമക്കര ഭവൻസ് വിദ്യ മന്ദിറാലായിരുന്നു തൻവിയുടെ വിദ്യാഭ്യാസം.

Also Read: Ravi Shastri: ടി-20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോ‌ർട്ടുകൾ

അച്ഛൻ- ഡോ.സഞ്ജയ് ഭട്ട്, അമ്മ ലിലാൻ, ഏക സഹോദരൻ ആദിത്യ എന്നിവർക്കൊപ്പം കുറച്ച് വർഷങ്ങളായി ഇവർ ദൂബായിയിലായിരുന്നു താമസിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News