നേതാക്കളെ കാണാന്‍ ഡല്‍ഹിയില്‍; ചലച്ചിത്ര താരം Kushboo BJPയിലേക്ക്?

തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശബു (Kushboo) ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ താരം ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Written by - Sneha Aniyan | Last Updated : Oct 12, 2020, 08:27 AM IST
  • ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരത്തിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയത്.
  • ഹത്രാസ് പെണ്‍ക്കുട്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ഖുശ്ബു പങ്കെടുത്തിരുന്നു.
നേതാക്കളെ കാണാന്‍ ഡല്‍ഹിയില്‍; ചലച്ചിത്ര താരം Kushboo BJPയിലേക്ക്?

Chennai: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ഖുശബു (Kushboo) ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ താരം ബിജെപിയില്‍ അംഗത്വമെടുക്കുമെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഖുശ്ബു BJPയില്‍ ചേരുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും താരം അത് നിഷേധിച്ചിരുന്നു. എന്നാല്‍, ബിജെപി ദേശീയ നേതാക്കളെ കാണാനായി ഖുശ്ബു ഡല്‍ഹിയിലെത്തിയതോടെയാണ് വീണ്ടും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Also read: Hathras: വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണം; കോടതിയെ സമീപിച്ച് ഹത്രാസ് കുടുംബം

ബിജെപി ദേശീയ അധ്യക്ഷന്‍റെ സാന്നിധ്യത്തില്‍ ഇന്ന് രാവിലെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അതേസമയ൦, അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഡല്‍ഹി(New Delhi)യിലേക്ക് പോകുന്നതെന്നും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും ഖുശ്ബു തമിഴ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

Also read: Hathras Gang Rape Case: ബലാത്സംഗത്തിന്റെ ലക്ഷണങ്ങളുണ്ട്‌, പോലീസ് വാദം പൊളിച്ച് റിപ്പോര്‍ട്ട്

ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് താരത്തിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നുതുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്കാതിരുന്നതിലും ഖുശ്ബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഹത്രാസ് പെണ്‍ക്കുട്ടിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളില്‍ ഖുശ്ബു പങ്കെടുത്തിരുന്നു.

Trending News