Happy Birthday Alia Bhatt: 23 വർഷം 30 ഓളം സിനിമകൾ; ആലിയ മാത്രം കൈപ്പിടിയിൽ ഒതുക്കുന്ന ബോളിവുഡിലെ 'ആ' വേഷങ്ങൾ

1999-ൽ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് എത്തിയത് സിനിമാ കുടുംബത്തിൽ നിന്ന് തന്നെയാണ്

Written by - ശാലിമ മനോഹർ ലേഖ | Edited by - M Arun | Last Updated : Mar 15, 2022, 11:32 AM IST
  • നായികയായി എത്തിയ ആദ്യ ചിത്രത്തിന് തന്നെ ഫിലിം ഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ
  • 999-ൽ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം
  • അച്ഛന്റെ പേരിൽ അറിയപ്പെടാനോ അവസരങ്ങൾ നേടാനോ ആലിയക്ക് ഇഷ്ടമുണ്ടായിരുന്നില്ല
Happy Birthday Alia Bhatt: 23 വർഷം  30 ഓളം സിനിമകൾ; ആലിയ മാത്രം കൈപ്പിടിയിൽ ഒതുക്കുന്ന ബോളിവുഡിലെ 'ആ' വേഷങ്ങൾ

28 വയസ്സാണ് പ്രായമെങ്കിലും ആലിയഭട്ട് സിനിമയിലെത്തിയിട്ട് 23 വർഷം കഴിഞ്ഞു. 30 ഓളം സിനിമകളാണ് ആലിയ ബോളിവുഡിന് സമ്മാനിച്ചത്. നായികയായി എത്തിയ ആദ്യ ചിത്രത്തിന് തന്നെ ഫിലിം ഫെയർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്.

1999-ൽ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് എത്തിയത് സിനിമാ കുടുംബത്തിൽ നിന്ന് തന്നെയാണ്. സംവിധായകനായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്‌ദാനുവിന്റെയും മകളായി 1993 മാർച്ച് 15നാണ്  ആലിയ ജനിക്കുന്നത്. . എന്നാൽ അച്ഛന്റെ പേരിൽ അറിയപ്പെടാനോ അവസരങ്ങൾ നേടാനോ ആലിയക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ആദ്യ ചിത്രം അച്ഛന്റെ പ്രൊഡക്ഷൻ കമ്പനിയുടേതാണെങ്കിലും ആലിയ അതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കാറില്ല.

alia1

ഷൂട്ടിംഗ് സമയത്തെ കുറിച്ച് ഓർമ്മയില്ലെന്നാണ് ആലിയ സംഘർഷ് എന്ന ആദ്യ ചിത്രത്തെ കുറിച്ച് പറയുന്നത്.  സംഘർഷിന് ശേഷം ആലിയയെ പിന്നീട് ബോളിവുഡ് കാണുന്നത് നായികയായാണ്. 2012ൽ കരണ്‍ ജോഹർ സംവിധാനം ചെയ്ത സ്റ്റു‍ഡന്റ് ഓഫ് ദ ഇയറിലൂടെ. പിന്നീടുള്ള 23 വർഷങ്ങൾ ആലിയ കൈപിടിയിൽ ഒതുക്കിയത് 30 ഓളം ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളാണ്. 

വഴി തെറ്റാതെ ഹൈവേയിലൂടെ 

ആലിയയിലെ നടിയുടെ ഉദയം 2014ലെ ഹൈവേ എന്ന ചിത്രത്തിലൂടെയായിരുന്നു. ബോക്സ് ഓഫീസ് തരംഗം ആയിരുന്നില്ലെങ്കിൽ പോലും ആലിയയുടെ അഭിനയത്രിയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത് ഹൈവേയിലൂടെയാണ്. മാത്രമല്ല ചിത്രത്തിലെ പ്രകടനത്തിന് ആലിയയെ തേടി നിരവധി പുരസ്ക്കാരങ്ങളും എത്തി. തുടർന്ന് അതേവർഷം തന്നെ ആലിയയുടെ രണ്ടു ചിത്രങ്ങൾ കൂടി പുറത്തിറങ്ങി, two statesഉം  humpty sharma ki dulhaniaഉം. 

ആലിയയുടെ അഭിനയ ജീവിതത്തിലെ ഏറെ പ്രധാന്യമുള്ള കഥാപാത്രമായിരുന്നു ടൂ സ്റ്റേസിലെ തമിഴ് പെൺകുട്ടി. ഫെർഫെക്ഷന് വേണ്ടി  തമിഴ് പഠനം ഉൾപ്പെടെ നടത്തിയ ആലിയയെ മാധ്യമങ്ങൾ പ്രശംസ കൊണ്ട് മുടുകയും ചെയ്തു. 2015- 16 കളുടെ തുടക്കമൊന്നും ആലിയയ്ക്ക് അനുകൂലമായിരുന്നില്ലെങ്കിലും 2016 അവസാനത്തോടെ റിലീസ് ചെയ്ത് ഉഡ്താ പഞ്ചാബിലൂടെ ആലിയ കാഴ്ചവെച്ചത് ഗംഭീര അഭിനയമാണ്.

alia5

ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി ആലിയ എടുക്കുന്ന പരിശ്രമങ്ങളെ കുറിച്ച് മാധ്യമങ്ങളും സഹപ്രവർത്തകരും വാനോളം പുകഴ്തി. ആലിയ അവതരിപ്പിച്ച എല്ലാ  കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു, ചർച്ചയായി. പുരസ്ക്കാരങ്ങളും ആലിയ്ക്ക് പിറകെ എത്തി. 2018ഓടെ ആലിയ ബോളിവുഡിലെ ടോപ് നായികമാരിൽ ഒരാൾ ആയി മാറുകയായിരുന്നു. gully boy, കലങ്ക്, സടക്ക് 2 എന്നീ ചിത്രങ്ങളും സമിശ്രപ്രതികരണത്തോടെ കടന്നുപോയി. പക്ഷേ ആലിയയിലെ അഭിനേയത്രി അപ്പോഴൊക്കെയും ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരുന്നു. 

കാമാത്തിപുര ഭരിക്കുന്ന മാഫീയ ക്വീൻ 

ഗംഗുഭായി കാത്തിയവാഡിയിൽ ആലിയ ഭട്ട് നിറഞ്ഞാടുക്കയായിരുന്നു. ചിത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ആണ് സ്വീകരിച്ചത്. ആലിയയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രം എന്ന് സിനിമാ നിരൂപകർ വാഴ്ത്തി. അതല്ലെങ്കിലും അങ്ങിനെ തന്നെയാണ് ബോളിവുഡിലെ ചില കഥാപാത്രങ്ങൾ ആലിയയുടെ മാത്രം കുത്തകയാണ്. നിസംശയം പറയാം.

alia6

കാമാത്തിപുരയിലെ സ്ത്രീകളുടെ ദയനീയതയും വഞ്ചിക്കപ്പെട്ട പെണ്ണിൻറെ വേദനയും ഒറ്റയ്ക്ക് ജീവിത പോരാട്ടം നടത്തുന്നതിന്റെ തീഷ്ണതയും ആ കണ്ണുകളിൽ കാണാമായിരുന്നു എന്നും മാധ്യമങ്ങൾ പ്രശംസിച്ചു.  പ്രിയ താരത്തിന് സീ മലയാളം ന്യൂസിൻറെ പിറന്നാൾ ആശംസകൾ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News