അവർക്ക് എവിടെയും എത്താൻ കഴിയാത്തതിന്റെ നിരാശ; വെറും പുഴുക്കൾ; ട്രോളന്മാർക്ക് മറുപടിയുമായി ടിനി ടോം

Tiny Tom Mimicry തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഈ ട്രോളുകളിലൂടെ നടക്കുന്നത്. ഇവർക്കൊക്കെ ഒന്നുമകാൻ സാധിക്കാത്തതിന്റെ രോദനമാണെന്നാണ് തന്റെ മിമിക്രി എടുത്ത് ട്രോളുന്നവർക്ക് ടിനി ടോം നൽകുന്ന മറുപടി.

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 02:35 PM IST
  • നടൻ അനുകരിക്കുന്ന ശബ്ദങ്ങളിൽ ടിനിയുടെ ടോൺ മാത്രമാണ് മുഴങ്ങി കേൾക്കുന്നത് എന്ന് തുടങ്ങിയ നിരവധി ട്രോളുകളാണ് മിമിക്രി താരത്തിനെതിരെ ഉയർന്നത്.
  • എന്നാൽ അതിനെല്ലാം മറുപടിയായിട്ട് ടിനി ടോം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
  • തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഈ ട്രോളുകളിലൂടെ നടക്കുന്നത്.
  • ഇവർക്കൊക്കെ ഒന്നുമകാൻ സാധിക്കാത്തതിന്റെ രോദനമാണെന്നാണ് തന്റെ മിമിക്രി എടുത്ത് ട്രോളുന്നവർക്കെന്ന് ടിനി ടോം
അവർക്ക് എവിടെയും എത്താൻ കഴിയാത്തതിന്റെ നിരാശ; വെറും പുഴുക്കൾ; ട്രോളന്മാർക്ക് മറുപടിയുമായി ടിനി ടോം

മിമിക്രി കലയിലൂടെയാണ് നടൻ ടിനി ടോം സിനിമ മേഖലയിലേക്കെത്തുന്നത്. ടെലിവിഷൻ ചാനലുകളിൽ കോമഡി സംബന്ധമായ പരിപാടികളിൽ ടിനി ടോമിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാൽ അടുത്തിടെ നടന്റെ ശബ്ദാനുകരണകലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിമർശനവും ട്രോളും ഉയർന്നിരുന്നു. നടൻ അനുകരിക്കുന്ന ശബ്ദങ്ങളിൽ ടിനിയുടെ ടോൺ മാത്രമാണ് മുഴങ്ങി കേൾക്കുന്നത് എന്ന് തുടങ്ങിയ നിരവധി ട്രോളുകളാണ് മിമിക്രി താരത്തിനെതിരെ ഉയർന്നത്. എന്നാൽ അതിനെല്ലാം മറുപടിയായിട്ട് ടിനി ടോം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

തന്നെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണ് ഈ ട്രോളുകളിലൂടെ നടക്കുന്നത്. ഇവർക്കൊക്കെ ഒന്നുമകാൻ സാധിക്കാത്തതിന്റെ രോദനമാണെന്നാണ് തന്റെ മിമിക്രി എടുത്ത് ട്രോളുന്നവർക്ക് ടിനി ടോം നൽകുന്ന മറുപടി. താൻ മിമിക്രിയിലൂടെയാണ് വളർന്നതും സമ്പാദിച്ചതും. വിദേശത്ത് പല പരിപാടികൾക്കായി ഇപ്പോഴും ക്ഷണിക്കാറുണ്ട്. അതുകൊണ്ട് മിമിക്രി മേഖലയിൽ താൻ ഒരു സക്സസാണെന്ന് ടിനി ടോം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : ദിലീപേട്ടനെ കുടുക്കിയതാണ്; ഒരിക്കലും അങ്ങനെ ചെയ്യില്ല"; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് പ്രവീണ

"നെഗറ്റീവ് പറഞ്ഞുകൊണ്ടിരിക്കുന്നവർ അങ്ങനെ തന്നെ തുടരും. അവർ ജീവിതത്തിൽ വിജയിക്കാൻ പോകുന്നില്ല. ഇവരെയൊക്കെ നോക്കിയാൽ കാണാം ആരും അറിയപ്പെടുന്നവരല്ല. ഭൂമിക്കടിയിലുള്ള വെറും പുഴുക്കളാണ് അവർ. ഒരിക്കലും എവിടെയും എത്താൻ കഴിയാത്ത നിരാശയിലാണ് മറ്റുള്ളവരെ തരം താഴ്ത്തി ആളാകാൻ നോക്കുന്നത്" ടിനി ടോം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മരക്കാർ സിനിമ ഇറങ്ങിയപ്പോൾ സമാനമായ ട്രോൾ ആക്രമണം മോഹൻലാലും നേരിടേണ്ടി വന്നു. മാങ്ങയുള്ള മാവിൽ അല്ലെ കല്ലെറിയൂ. ആരുമറിയാത്ത ആളെ കുറിച്ച് ട്രോൾ ഇറക്കിയാൽ വ്യൂവ്സ കിട്ടില്ല. ഇവർക്ക് ഒരു കലാകാരൻ നശിച്ച് പോകാനാണ് കൂടുതൽ ഇഷ്ടം. ജീവിച്ചിരിക്കുന്ന പല സെലിബ്രേറ്റികളും മരിച്ചെന്ന വാർത്ത വരെ പ്രചരിക്കുന്നില്ലേയെന്ന് ടിനി പഞ്ഞു. 

ALSO READ : നാല് സിനിമകൾ അഭിനയിച്ചപ്പോൾ ശാലിനിയെ ഞാൻ കെട്ടുവോ എന്ന് ചോദിച്ചവരാ.... അവതാരകന് ചാക്കോച്ചന്റെ മാസ് മറുപടി

അടുത്തിടെ തിയറ്ററുകളിലെത്തിയ സുരേഷ് ഗോപി- ജോഷി ചിത്രം പാപ്പനിൽ സിഐ സോമൻ നായർ എന്ന പ്രധാന വേഷം ടിനി കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു.  മികച്ച അഭിപ്രായം നേടുന്ന സുരേഷ് ഗോപി ചിത്രം കേരളത്തിന് പുറത്ത് വൻ തുക ലക്ഷ്യമിട്ട റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ട്, മൈ നെയിം ഈസ് അഴകൻ, സൺ ഓഫ് ഗ്യാങ്സ്റ്റർ, സിഗ്നേച്ചർ എന്നീ ചിത്രങ്ങളാണ് ഇനി ടിനി ടോമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News