ആ നമ്പർ വിട്ടൊരു കളിയുമില്ല, 22 55-മായി പിന്നെയും ലാലേട്ടൻ- പുത്തൻ കാരവാൻ വൈറൽ

ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 08:27 PM IST
  • സകല വിധ സൗകര്യങ്ങളോടെയാണ് കാരവാൻ തയ്യാറാക്കിയിരിക്കുന്നത്
  • താരത്തിന്റെ വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്
  • മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ജീത്തു ജോസഫ് ചിത്രം റാമിലാണ്
ആ നമ്പർ വിട്ടൊരു കളിയുമില്ല, 22 55-മായി പിന്നെയും ലാലേട്ടൻ- പുത്തൻ കാരവാൻ  വൈറൽ

പുതിയ കാരവാൻ  സ്വന്തമാക്കി മോഹൻലാൽ. തന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുണ്ട്. ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്.

സകല വിധ സൗകര്യങ്ങളോടെയാണ് കാരവാൻ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാലിൻ്റെ കാരവാനിൻ്റെ അകം. താരത്തിന്റെ വാഹനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുന്നത്.

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by The Complete Actor (@thecompleteactor_)

മോഹൻലാൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ജീത്തു ജോസഫ് ചിത്രം റാമിലാണ്. ചിത്രത്തിൽ നായികയായി എത്തുന്നത്  തെന്നിന്ത്യൻ താരം തൃഷയാണ് . ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

file

'മോൺസ്റ്റർ' എന്ന ചിത്രം ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News