Mamukkoya Health Update: നടൻ മാമുക്കോയയുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്

Actor Mamukkoya Health Update: മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2023, 07:59 PM IST
  • ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് ആരോ​ഗ്യനില ​ഗുരുതരമായി തുടരാൻ കാരണമെന്നാണ് വിവരം.
  • ഇന്നലെയാണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്.
  • മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
Mamukkoya Health Update: നടൻ മാമുക്കോയയുടെ നില ​ഗുരുതരമെന്ന് റിപ്പോർട്ട്

കോഴിക്കോട്: നടൻ മാമുക്കോയയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. ഹൃദയാഘാതത്തിനൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവം കൂടിയതാണ് ആരോ​ഗ്യനില ​ഗുരുതരമായി തുടരാൻ കാരണമെന്നാണ് വിവരം. ഇന്നലെയാണ് അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. മലപ്പുറം വണ്ടൂരിൽ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. മത്സരത്തിന് മുന്നോടിയായി താരം മൈതാനത്ത് എത്തുകയും കാണികൾക്കൊപ്പം ഫോട്ടോ എടുക്കുകയുണ്ടായി ഇതിനിടെ ശരീരം വിയർത്ത്   ക്ഷീണം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News