Actor Bala: കഠിനം, വേദനാജനകം; ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം വർക്ഔട്ട് വിഡിയോയുമായി ബാല ‌

Bala with workout video on 57th day after surgery:  ഒരിക്കലും തോറ്റു കൊടുക്കരുത് എന്നാണ് ബാല വീഡിയോക്കൊപ്പം പങ്കു വെച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2023, 06:56 PM IST
  • ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
  • കരള്‍രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് ബാലയ്ക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.
Actor Bala: കഠിനം, വേദനാജനകം; ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം വർക്ഔട്ട് വിഡിയോയുമായി ബാല ‌

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം വ്യായാമം ചെയ്യുന്ന നടൻ ബാലയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വെറും 57 ദിവസം മാത്രം കഴിയുമ്പോൾ ആണ് ഇത്തരത്തിൽ വീഡിയോയുമായി എത്തിയിരിക്കുന്നത്.  ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. 

കരള്‍രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് ബാലയ്ക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. യഥാർത്ഥത്തിൽ ബാല ഇനി ജീവിതത്തിലേക്ക് തിരിച്ചെത്തില്ലായിരുന്നു എല്ലാവരും കരുതിയിരുന്നത്. അത്തരത്തിൽ ​ഗുരുതരമായ അവസ്ഥയിൽ ആണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടൻ ഉണ്ണി മുകുന്ദൻ, മുൻ ഭാര്യ അമൃത സുരേഷ് മകൾ എന്നിവരെല്ലാം ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ അവിടെയെത്തി ഉടൻ തന്നെ അദ്ദേഹത്തെ കണ്ടിരുന്നു. ശസ്ത്രക്രിയ വളരെ അപകടം നിറഞ്ഞതാണെന്ന് ബാല തന്നെ ആശുപത്രിയിൽ വെച്ച് വെളിപ്പെടുത്തി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് ആരോ​ഗ്യവാനായി തിരികെയെത്തിയത്.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Actor Bala (@actorbala)

ALSO READ: ലഹങ്കയില്‍ നവവധുവിനെ പോലെ കീര്‍ത്തി; ചിത്രങ്ങള്‍ കാണാം

‘ നമുക്ക് ഏത് സമയത്തും എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എങ്കിലും അതിനേക്കാളുപരിയെല്ലാം നിങ്ങളുടെ പ്രാർഥനകളാണ് എന്നെ ഇന്ന് ഇവിടെ എത്തിച്ചത്. എനിക്ക് വേണ്ടി ഒരുപാടുപേർ പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ എന്നെ കാണാൻ സാധിക്കും. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം’ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത ബാല ആരാധകർക്കു മുന്നിൽ വിശേഷങ്ങൾ പങ്കുവച്ച വിഡിയോയിൽ പറഞ്ഞ വാക്കുകളായിരുന്നു ഇത്. 

വളരെ പെട്ടെന്നാണ് ബാലയുടെ വർക്കൗട്ട് വീഡിയോ ആരാധകർ ഏറ്റെടുത്തത്. തിരിച്ചുവരവ് ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഈ വർക്ഔട്ട് വിഡിയോ കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നുമാണ് ആളുകൾ കമ്മന്റ് ചെയ്തത്. അതേസമയം മറ്റു ചിലർ ഇത്രയും പെട്ടെന്ന് ഇങ്ങനെയുള്ള വർക്ഔട്ടുകൾ വേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും പറയുന്നുണ്ട്. എന്തായാലും ബാലയുടെ ഗംഭീരതിരിച്ചുവരവ് എല്ലാവരും ആ​ഗ്രഹിക്കുന്നുണ്ടെന്ന് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ നിന്ന് വ്യക്തമാണ്.അതേസമയം അടുത്ത ദിവസമായിരുന്നു ​ഗായിക അമൃത സുരേഷിന്റെ അച്ഛൻ സുരേഷ് മരിച്ചത്. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ച് രം​ഗത്തെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News