Actor Appani Sarath: 'പാന്‍ ഇന്ത്യന്‍ സുന്ദരി' ഷൂട്ടിങ്ങിനിടെ അപ്പാനി ശരത്തിന് പരിക്ക്

Pan Indian Sundari web series: സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലില്‍ ക്ഷതമേറ്റ താരത്തിന് ഉടന്‍തന്നെ വൈദ്യസഹായം നൽകി.

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 04:34 PM IST
  • എച്ച്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് സീരീസ് നിർമിക്കുന്നത്
  • പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
Actor Appani Sarath: 'പാന്‍ ഇന്ത്യന്‍ സുന്ദരി' ഷൂട്ടിങ്ങിനിടെ അപ്പാനി ശരത്തിന് പരിക്ക്

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണി നായികയായി എത്തുന്ന ആദ്യ മലയാള വെബ് സീരിസ് 'പാൻ ഇന്ത്യൻ സുന്ദരി'യുടെ ചിത്രീകരണത്തിനിടെ മലയാളി യുവതാരം അപ്പാനി ശരത്തിന് പരിക്ക്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലില്‍ ക്ഷതമേറ്റ താരത്തിന് ഉടന്‍തന്നെ വൈദ്യസഹായം നൽകി. പരിക്ക് സാരമായതല്ലെന്നാണ് റിപ്പോർട്ട്.

ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി'യുടെ  കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. എച്ച്ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് സീരീസ് നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് 'പാൻ ഇന്ത്യൻ സുന്ദരി'. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി എച്ച്ആർ ഒടിടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായാഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ് നിർവഹിക്കുന്നത്. ശ്യാം പ്രസാദാണ്  'പാൻ ഇന്ത്യൻ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട്: മ്യൂസിക് ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ്: അനന്തു പ്രകാശൻ, ലൈൻ പ്രൊഡ്യൂസർ: എൽദോ സെൽവരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ: ഡിജെ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News