Thrissur : സീരിയൽ നടൻ ആദിത്യൻ ജയൻ (Adithyan Jayan) ആത്മഹത്യയ്ക്കു ശ്രമിച്ചു. കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ തൃശൂർ (Thrissur) സ്വരാജ് റൗണ്ടിനടുത്തുള്ള ഇടറോഡിൽ കാറിനുള്ളിൽ ആദിത്യനെ കണ്ടെത്തുകയായിരുന്നു.
ഞരമ്പ് മുറിച്ച് കാറിൽ ബോധരഹിതനായി ആദിത്യനെ കണ്ടതിനെ തുടർന്ന് ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യതെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
ALSO READ : അമ്പിളിയുടേയും ആദിത്യന്റെയും കുഞ്ഞിന്റെ ഒന്നാം പിറന്നാൾ, ചിത്രങ്ങൾ കാണാം..!
അതേസമയം തന്നെ രക്ഷപ്പെടുത്താനെത്തിവരോട് ആദിത്യൻ തന്നെ മരിക്കാൻ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭാര്യമായിട്ടുള്ള കുടംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന
ഭാര്യയും നടിയുമായ അമ്പിളി ദേവി ആദിത്യനെതിരെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇരുവരും തമ്മിൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരാകുന്നത്.
തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നു അമ്പിളി ദേവി പറഞ്ഞിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...