Ozler Movie Review : മിഥുൻ മാനുവൽ ഒരുക്കിയ വഴിയിൽ ജയറാമിന്റെ തിരിച്ചു വരവ്; ഓസ്ലർ കണ്ട് പ്രേക്ഷക പ്രതികരണം ഇങ്ങനെ

Abraham Ozler Malayalam Movie Review : മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ഒരു മെഡിക്കൽ ത്രില്ലറാണ് അബ്രഹാം ഓസ്ലർ

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 06:38 PM IST
  • മിഥുൻ മാനുവൽ ആണ് ചിത്രത്തിന്റെ സംവിധായകൻ
  • മമ്മൂട്ടി ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ട്
  • മെഡിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് ഓസ്ലർ
Ozler Movie Review : മിഥുൻ മാനുവൽ ഒരുക്കിയ വഴിയിൽ ജയറാമിന്റെ തിരിച്ചു വരവ്; ഓസ്ലർ കണ്ട് പ്രേക്ഷക പ്രതികരണം ഇങ്ങനെ

Abraham Ozler Review : ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ജയറാം-മിഥുൻ മാനുവൽ തോമസ് സിനിമ എബ്രഹാം ഓസ്ലർ. ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തുമെന്നായപ്പോൾ ആരാധകർക്ക് ഇരട്ടി ആവേശമായി. പതിവ് ജയറാം ചിത്രങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്ത പുലർത്തുന്ന ചിത്രമാണ് ഓസ്ലാർ. ഒരു മെഡിക്കൽ ത്രില്ലർറായി അവതരിപ്പിച്ചിരിക്കുന്ന ഓസ്ലർ ജനങ്ങൾ എറ്റെടുത്തോ ഇല്ലയോ എന്ന് പരിശോധിക്കാം.

ഏറെ നാളുകൾക്ക് ശേഷം ജയറാം മലയാളത്തിൽ നായകനായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ടൈറ്റിൽ വേഷത്തിൽ എത്തുന്ന ജയറാമിന്റെ ലുക്കത്തിൽ തന്നെ വ്യത്യസ്ത പുലർത്തിട്ടുണ്ട്. താടിയും മുടിയും നരച്ച് അൽപം പ്രായം തോന്നിപ്പിക്കുന്ന ലുക്കിലാണ് ജയറാം എത്തുന്നത്. 'അഞ്ചാം പാതിര' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓസ്‍ലർ.

തിയറ്ററിൽ ചിത്രം കണ്ട പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്

അഞ്ചാംപാതിര പ്രതീക്ഷിച്ച് പോയാൽ നിരാശപ്പെടേണ്ടി വരുമെന്നാണ് മിക്കവരും അഭിപ്രായപ്പെടവുന്നത്. എന്നാൽ ഒരു ക്രൈം ത്രില്ലർറിന് വേണ്ടിയുള്ള ചേരുവരുകളും ചിത്രത്തിനുണ്ടെന്നും അഭിപ്രായപ്പെടുന്നുവരുണ്ട്. സോഷ്യൽ മീഡിയയിൽ ഏതാനും ചില അഭിപ്രായങ്ങൾ പരിശോധിക്കാം:

ALSO READ : Ozler Movie : ഓസ്ലറിലെ ആ ഡെവിൾ ഇതാ; മമ്മൂട്ടിയുടെ ലുക്ക് പുറത്ത്

മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണനാണ്. നേരമ്പോക്ക് സിനിമാസിന്റെ ബാനറിൽ ഇർഷാദ് എം ഹസ്സനും മിഥുൻ മാനുവെലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ, ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്സിക്യുട്ടീവ്  പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News