Ozler: ഓസ്‌ലര്‍ കേറി കൊളുത്തിയോ? റിലീസ് ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

Ozler release day collection: ജയറാം ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. 

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 04:42 PM IST
  • മിഥുന്‍ മാനുവേല്‍ തോമസാണ് ഓസ്‌ലർ സംവിധാനം ചെയ്തിരിക്കുന്നത്.
  • ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.
  • റിലീസ് ദിനമായ ഇന്ന് ഓസ്‌ലറിന് മികച്ച ബുക്കിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Ozler: ഓസ്‌ലര്‍ കേറി കൊളുത്തിയോ? റിലീസ് ദിനത്തിലെ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

ജയറാം നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം ഓസ്‌ലര്‍ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ മിഥുന്‍ മാനുവേല്‍ തോമസാണ് ഓസ്‌ലറും സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. 

റിലീസ് ദിനമായ ഇന്ന് ഓസ്‌ലറിന് മികച്ച ബുക്കിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ സെയില്‍ ഒരു കോടി രൂപയിലധികം നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലീസിന് ചിത്രം കേരളത്തില്‍ നിന്ന് രണ്ട് കോടിയിലധികം നേടിയിട്ടുണ്ടാകും എന്നാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടന്റ് സ്ഥാപനമായ ഓര്‍മാക്‌സ് പ്രവചിച്ചിരിക്കുന്നത്. 

ALSO READ: ഓസ്ലറിലെ ആ ഡെവിൾ ഇതാ; മമ്മൂട്ടിയുടെ ലുക്ക് പുറത്ത്

ജയറാമിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രമായി ഓസ്‌ലര്‍ മാറുമെന്നതില്‍ സംശയമില്ല. ഒരിടവേളയ്ക്ക് ശേഷം ജയറാം നായകനായി തിരിച്ചുവന്നിരിക്കുന്ന ചിത്രമാണ് ഓസ്‌ലര്‍. ജയറാമിന്റെ മേക്കോവറും സൂക്ഷ്മാഭിനയവുമെല്ലാം ചിത്രത്തിന്റെ സവിശേഷതകളാണ്. മമ്മൂട്ടിയുടെ നിര്‍ണായകമായ അതിഥി വേഷം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിക്കഴിഞ്ഞു. മമ്മൂട്ടിയുടെ ഇന്‍ട്രോയ്ക്ക് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ ചിത്രത്തിന്റെ കളക്ഷനില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News