തിരുവനന്തപുരം: ഗ്രൂപ്പുവഴക്കിന് പേരുകേട്ടതാണ് പണ്ടേ കോണ്‍ഗ്രസ്... എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി നേതാക്കളുടെ കയ്യാങ്കളിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്...
മാരായമുട്ടത്താണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നേതാവിനാണ് DCC ജനറല്‍ സെക്രട്ടറിയുടെ വകയായി ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്!!
DCC ജനറല്‍ സെക്രട്ടറി സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയനാണ് മര്‍ദ്ദനമേറ്റത്.
ബാറ്റുകൊണ്ടായിരുന്നു ആക്രമണം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുന്നതും കാലു കൊണ്ട് ചവിട്ടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. മാരായമൂട്ടം സഹകരണ ബാങ്കിനു മുന്നില്‍ കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം നടന്നത്.
മര്‍ദ്ദനത്തിന് ഇരയായ മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സുരേഷിന്റെ സഹോദരന് മാരായമൂട്ടം സഹകരണ ബാങ്കിന്റെ മുന്‍ ഭരണസമിതി പ്രസിഡന്റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെക്കുറിച്ച് ജോസ് വിജിലന്‍സിനടക്കം പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷും സുഹൃത്തും സഹോദരന്മാരും പല തവണ ജോസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ജോസ് തയ്യാറായില്ല. ഇതോടെയാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നാണ് സൂചന.
സംഭവം നടന്ന് നാളുകള്‍ ഏറെ ആയിട്ടും ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തുവെങ്കിലും അന്വേഷണം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.