Domestic Violence: ആലപ്പുഴയിൽ നവവധു ആത്മഹത്യ ചെയ്തു

Domestic Violence: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു തൂങ്ങി മരിച്ചു.   

Written by - Zee Malayalam News Desk | Last Updated : Nov 23, 2021, 12:19 PM IST
  • ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു തൂങ്ങി മരിച്ചു
  • എടയപ്പുറം സ്വദേശിയായ മോഫിയ പര്‍വിന്‍ ആണ് തൂങ്ങി മരിച്ചത്
Domestic Violence: ആലപ്പുഴയിൽ നവവധു ആത്മഹത്യ ചെയ്തു

ആലുവ: Domestic Violence: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ നവവധു തൂങ്ങി മരിച്ചു. എടയപ്പുറം സ്വദേശിയായ മോഫിയ പര്‍വിന്‍ ആണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്ന മോഫിയ എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. 

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നൽകാനായി മൊഫിയ ഇന്നലെ ആലുവ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.  ഭർത്താവിന്റെ കുടുംബത്തിനും സിഐക്കുമെതിരെ ഗുരുതര ആരോപണങ്ങൾ കുറിച്ചിട്ടുള്ള മോഫിയയുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Also Read: Vizhinjam Suicide : വിഴിഞ്ഞത്ത് യുവതിയെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി; തീ കൊളുത്തിയാണ് മരിച്ചത്; ആത്മഹത്യ അല്ലെന്ന് ബന്ധുക്കൾ

ഇവർക്കെതിരെ നടപടി എടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.  കൂടാതെ ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

ഇന്നലെ മോഫിയ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നും മോഫിയ ആത്മഹത്യാ കുറിപ്പിൽ കുറിച്ചിട്ടുണ്ട്.   ഇതിന് പിന്നാലെയാണ് മോഫിയ ആത്മഹത്യ ചെയ്തത്.

Also Read: അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല 

 

എന്നാൽ ചീത്ത വിളിച്ചതല്ലെന്നും ചർച്ചയ്ക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കു പറയുകയായിരുന്നുവെന്നും പോലീസ് പ്രതികരിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News