തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ സഭയിൽ വാക്പോര്. പ്രതിപക്ഷ നേതാവ് പലപ്പോഴും സഭയിൽ പറയുന്നത് വസ്തുതാപരമായ നിലപാടല്ലെന്നും തിരുത്താൻ ശ്രമിക്കുമ്പോൾ വഴങ്ങാറില്ലെന്നും എംബി രാജേഷ് പറഞ്ഞു. പരിഹാസവും പുച്ഛവും കലർന്ന പ്രസംഗമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്താറുള്ളതെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. തന്റെ മേലിൽ ആ ചാപ്പ ചാർത്തേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.
മന്ത്രിമാർക്കെതിരെ പ്രതിപക്ഷ നേതാവ് സഭയിൽ സംസാരിക്കുന്നത് വ്യക്തിഹത്യ നടത്തുന്ന രീതിയിലാണെന്നാണ് എംബി രാജേഷിന്റെ കുറ്റപ്പെടുത്തൽ. ആരോഗ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എതിരെ വിഡി സതീശൻ നടത്തിയ പരാമർശത്തിലാണ് മന്ത്രിയുടെ വിമർശനം. പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ഇരു മന്ത്രിമാരോടും വിഡി സതീശൻ പെരുമാറുന്നതെന്നും എംബി രാജേഷ് പറഞ്ഞു.
ALSO READ: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ
എംബി രാജേഷിനുള്ള മറുപടിയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. താൻ ആരെയെങ്കിലും വ്യക്തിപരമായി അപമാനിച്ചെന്ന് സ്പീക്കർ പറഞ്ഞാൽ അനുസരിക്കും. താൻ സഭയിൽ ഇല്ലാതിരുന്നപ്പോഴാണ് പാർലമെൻ്റററി മന്ത്രി പരാമർശം നടത്തിയതെന്നും സതീശൻ. പ്രതിപക്ഷനേതാവ് തനിക്കെതിരെ വിരൽ ചൂണ്ടി ധിക്കാരത്തോടെ സംസാരിച്ചതിൽ പ്രതിഷേധിക്കുന്നുവെന്ന് ആർ ബിന്ദുവും കുറ്റപ്പെടുത്തി.
അതേസമയം, ബിന്ദുവിന്റെ ആരോപണം നിഷേധിച്ച് വിഡി സതീശൻ രംഗത്തെത്തി. ഇനിയും ചൂണ്ടിപ്പറയുമെന്നും ധിക്കാരിയെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ. പ്രതിപക്ഷത്ത് നിന്ന് ആരോഗ്യകരമായ ചർച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നത്. തിരുത്തൽ ഭരണപക്ഷത്തിനുമാകാമെന്നും സ്പീക്കർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.