Women's commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻ

പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണമെന്ന് വനിതാ കമ്മീഷൻ  

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 02:19 PM IST
  • ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം.
  • നടിയുടെ ആരോപണം അന്വേഷിക്കണമെന്നും കുറ്റം തെളിഞ്ഞാൽ രഞ്ജിത്തിനെതിരെ നടപടി വേണമെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും സതീദേവി പറ‍ഞ്ഞു.
Women's commission: സർക്കാരിനോട് റിപ്പോർട്ട്‌ തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻ

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്തി എത്ര ഉന്നതനാണെങ്കിലും നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിഷയത്തിൽ സർക്കാരിനോട് റിപ്പോർട്ട്‌ തേടും. ലൈംഗിക ചൂഷണത്തെ കുറിച്ച് വിവരം കിട്ടിയാൽ കേസ് എടുക്കാം, അന്വേഷിക്കാം. നടിയുടെ ആരോപണം അന്വേഷിക്കണമെന്നും കുറ്റം തെളിഞ്ഞാൽ രഞ്ജിത്തിനെതിരെ നടപടി വേണമെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും സതീദേവി പറ‍ഞ്ഞു.

നടി പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അതിൽ അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണം. മാധ്യമങ്ങളിലൂടെയാണ് കമ്മീഷൻ ഈ വിവരമറിഞ്ഞത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ആരോപണം തെളിഞ്ഞാൽ മാത്രമേ സ്ഥാനത്ത് നിന്നും മാറ്റേണ്ടതുളളു. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം. എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവർക്കെതിരെയും നടപടിയുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലടക്കം നേരത്തെ ഇത്തരത്തിൽ നടപടിയുണ്ടായിട്ടുണ്ട്. പരാതി ഉയർന്നാൽ അന്വേഷിക്കണമെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും സതീ​ദേവി വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വിശദീകരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News