Viral video: സാരിയുടുത്ത് സ്കേറ്റ് ബോർഡിൽ മനോഹരമായി തെന്നിനീങ്ങി യുവതി; വീഡിയോ വൈറൽ

Skateboard: കൃത്യമായ പരിശീലനം ഉണ്ടെങ്കിൽ സ്കേറ്റ് ബോർഡിൽ സാരിയുടുത്തും സഞ്ചരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ട്രാവൽ ഇൻഫ്ളുവൻസറായ ലാറിസ.

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 05:51 PM IST
  • സാരി ഉടുത്താണ് ലാറിസ സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിച്ചത്
  • കേരളത്തിലെ റോഡിലൂടെ കസവ് സാരി ധരിച്ച് മുടിയിൽ മുല്ലപ്പൂവും ചൂടി സ്കേറ്റ് ബോർഡിൽ തെന്നിനീങ്ങുന്ന ലിസയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
  • തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലിസ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്
Viral video: സാരിയുടുത്ത് സ്കേറ്റ് ബോർഡിൽ മനോഹരമായി തെന്നിനീങ്ങി യുവതി; വീഡിയോ വൈറൽ

സ്കേറ്റ് ബോര്‍ഡ് ഉപയോഗിച്ച് സഞ്ചരിക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ, കൃത്യമായ പരിശീലനത്തിലൂടെ സ്കേറ്റ് ബോർഡിൽ നന്നായി സഞ്ചരിക്കാനാകും. കൃത്യമായ പരിശീലനം ഉണ്ടെങ്കിൽ സ്കേറ്റ് ബോർഡിൽ സാരിയുടുത്തും സഞ്ചരിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ട്രാവൽ ഇൻഫ്ളുവൻസറായ ലാറിസ.

സാരി ഉടുത്താണ് ലാറിസ സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിച്ചത്. കേരളത്തിലെ റോഡിലൂടെ കസവ് സാരി ധരിച്ച് മുടിയിൽ മുല്ലപ്പൂവും ചൂടി സ്കേറ്റ് ബോർഡിൽ തെന്നിനീങ്ങുന്ന ലാറിസയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ലാറിസ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. നിരവധി പേരാണ് ലാറിസയെ അഭിനന്ദിച്ച് കമന്റുകൾ ചെയ്തത്. സാരിയുടുത്ത് സ്കേറ്റ് ബോർഡിൽ നീങ്ങുമ്പോൾ കുറേ കാഴ്ചക്കാരുണ്ടായിരുന്നെന്ന് ലിസ പറയുന്നു. ചിലർ സെൽഫികൾ എടുത്തു. സാരിയുടുത്ത് ലോം​ഗ്ബോർഡ് എളുപ്പമല്ലെന്നാണ് എനിക്ക് പറയാനുള്ളതെന്നും ലാറിസ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News