തിരുവനന്തപുരത്ത് പ്രസവശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ആശുപത്രിയാണെന്നും, ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ട് എന്നും ആരോപിച്ച് ശില്പയുടെ ബന്ധുക്കൾ രംഗത്തെത്തി.

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 06:12 AM IST
  • ചൊവ്വര സ്വദേശികളായ സുനിൽ, ഷീല ദമ്പതികളുടെ മകൾ ശില്പ ആണ് മരിച്ചത്.
  • ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
തിരുവനന്തപുരത്ത് പ്രസവശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: അടിമലത്തുറയിൽ സ്വകാര്യശുപത്രിയിൽ പ്രസവശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ചൊവ്വര സ്വദേശികളായ സുനിൽ, ഷീല ദമ്പതികളുടെ മകൾ ശില്പ ആണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

കോട്ടുകാൽ ചപ്പാത്തിന് സമീപത്തെ മരിയനിലയം ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ രാത്രി അടിയന്തര ശസ്ത്രക്രിയക്ക് ശില്പയെ വിധേയയാക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് ജന്മം നൽകിയെങ്കിലും ശില്പയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അനസ്തേഷ്യ നൽകുന്നതിന് മുമ്പ് മകളെ കണ്ടിരുന്നതായും ഒരുവിധ ആരോഗ്യ പ്രശ്നങ്ങളും ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉന്നയിച്ചിരുന്നില്ല എന്നും ശില്പയുടെ അച്ഛൻ പറയുന്നു.

Also Read: V D Sateesan: ഒറ്റ രാത്രി പെയ്ത മഴയില്‍ വീടുകള്‍ വെള്ളത്തിനടിയിലാകുന്നതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡല്‍? വി ഡി സതീശൻ

ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ആശുപത്രിയാണെന്നും, ചികിത്സാ പിഴവ് സംഭവിച്ചിട്ടുണ്ട് എന്നും ആരോപിച്ച് ശില്പയുടെ ബന്ധുക്കൾ രംഗത്തെത്തി. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിഴിഞ്ഞം പോലീസ് മേൽനടപടി സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News