ഭീതി പരത്തി ‘കബാലി’; കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യാത്രയ്ക്കായി ഈ വഴി തെരഞ്ഞെടുക്കുന്നവര്‍  ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി

Written by - Zee Malayalam News Desk | Last Updated : Nov 17, 2022, 10:33 AM IST
  • മലക്കപ്പാറയിൽ നിന്ന് തേയില കയറ്റിവന്ന ലോറി ഉൾപ്പെടെ തടഞ്ഞു
  • കാറും ലോറിയും ഉൾപ്പെടെ പുറകോട്ടെടുത്ത് രക്ഷപ്പെട്ടു
  • ഷോളയാർ പവർഹൗസ് റോഡിലേക്ക് അന പിന്നീട് മാറിപ്പോയി
ഭീതി പരത്തി ‘കബാലി’; കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് വാഹനങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിരപ്പള്ളി- മനക്കപ്പാറ റോഡില്‍ വീണ്ടും കബാലി ഇറങ്ങി.  മലക്കപ്പാറയിൽ നിന്ന് തേയില കയറ്റിവന്ന ലോറി ഉൾപ്പെടെ കാട്ടാന തടഞ്ഞു. തുടർന്ന് ലോറിക്ക് പിന്നിലായി ഒരു കാറുമുണ്ടായിരുന്നു. കാറും ലോറിയും ഉൾപ്പെടെ പുറകോട്ടെടുത്ത് രക്ഷപ്പെട്ടു.കാട്ടാന ഷോളയാര്‍ പവര്‍ ഹൗസ് റോഡിലൂടെ താഴേക്ക് ഇറങ്ങി എന്നാണ് റിപ്പോർട്ട്. ആന മദപ്പാടിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അന്തര്‍സംസ്ഥാന പാതയിലൂടെ നിരവധി വിനോദ സഞ്ചാരികളും വ്യാപാരാവശ്യത്തിനുള്ള വാഹനങ്ങളും കടന്നുപോകാറുണ്ട്. യാത്രയ്ക്കായി ഈ വഴി തെരഞ്ഞെടുക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

ഇതേ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും കഴിഞ്ഞ ദിവസവും ഒരു സ്വകാര്യ ബസ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആന വഴി തടഞ്ഞതോടെ എട്ട് കിലോമീറ്ററോളം ദൂരം ഡ്രൈവര്‍ ബസ് പുറകോട്ട് എടുത്താണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News