Wild boar: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘം

Wild boar trapped in well: ശനിയാഴ്ച രാവിലെയാണ് കണ്ണക്കാത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 04:35 PM IST
  • ലൈസൻസുള്ള തോക്കുകൾ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പിടിച്ചെടുത്തത്തിനാലാണ് പന്നിയെ വെടിവയ്ക്കാൻ പ്രത്യേക സംഘം എത്തിയത്
  • പന്നിയുടെ ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഫിനോയിൽ ഒഴിച്ച് നശിപ്പിച്ച ശേഷം മറവ് ചെയ്തു
Wild boar: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘം

ഇടുക്കി: കട്ടപ്പന ആനകുത്തിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘമാണ് പന്നിയെ വെടിവച്ചത്. ശനിയാഴ്ച രാവിലെയാണ് കണ്ണക്കാത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.

ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയവരാണ് കിണറ്റിൽ പന്നി വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിച്ചു. പുളിയന്മല സെക്ഷനിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നിയെ വെടിവച്ച് കൊല്ലാമെന്ന് നാട്ടുകാരെ അറിയിച്ചു. തുടർന്ന് കട്ടപ്പന നഗരസഭ അധ്യക്ഷയുടെ അനുമതിയോടെ കുമളിയിൽ നിന്നെത്തിയ ആർആർടി സംഘം പന്നിയെ വെടിവച്ചു കൊലപ്പെടുത്തി.

ALSO READ: പക്ഷിപ്പനി നിയന്ത്രിക്കാൻ പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി ആരോ​ഗ്യമന്ത്രി

ലൈസൻസുള്ള തോക്കുകൾ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പിടിച്ചെടുത്തത്തിനാലാണ് പന്നിയെ വെടിവയ്ക്കാൻ പ്രത്യേക സംഘം എത്തിയത്. പന്നിയുടെ ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഫിനോയിൽ ഒഴിച്ച് നശിപ്പിച്ച ശേഷം മറവ് ചെയ്തു. കിണറ്റിൽ വീണ കാട്ടുപന്നിക്ക് 70 കിലോയോളം തൂക്കമുണ്ടെന്ന് വനപാലകർ പറഞ്ഞു. മേഖലയിൽ സ്ഥിരമായി കാട്ടുപന്നികൾ വിളകൾ നശിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News