Kerala Assembly Election 2021 : രാഹുൽ ഗാന്ധിയെ പറഞ്ഞാൽ സിപിഎമ്മിന് പൊള്ളുമോ? ജോയ്സ് ജോർജിന്റെ ഖേദ പ്രകടനം നേതൃത്വത്തിന്റെ സമ്മർദമോ?

രാഹുൽ ​ഗാന്ധിക്കെതിരെ ഇടതുപക്ഷ അനുഭാവിയായി മുൻ എംപി പറഞ്ഞപ്പോൾ സിപിഎം നേതൃത്വത്തിന് പൊള്ളിയോ. അല്ലെങ്കിൽ തല പോയാലും ഖേദം പ്രകടിപ്പിക്കാത്ത ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ജോയ്സ് ജോർജിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത് എന്തുകൊണ്ടാകും.  

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 05:18 PM IST
  • എന്നാൽ രാഹുൽ ​ഗാന്ധിക്കെതിരെ ഇടതുപക്ഷ അനുഭാവിയായി മുൻ എംപി പറഞ്ഞപ്പോൾ സിപിഎം നേതൃത്വത്തിന് പൊള്ളിയോ.
  • അല്ലെങ്കിൽ തല പോയാലും ഖേദം പ്രകടിപ്പിക്കാത്ത ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ജോയ്സ് ജോർജിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത് എന്തുകൊണ്ടാകും.
  • സിപിഎം നേതൃത്വത്തിന് അറിയാം പ്രദേശിക കോൺ​ഗ്രസ് നേതാക്കളെ ഇത്തരത്തിൽ പരിഹസിക്കുന്നത് പോലെ അല്ല രാഹുൽ ​ഗാന്ധിക്ക് നേരെയുള്ളത്.
  • രാഹുൽ ​ഗാന്ധിക്ക് നേരെയുള്ളത്. അതിന്റെ ഉദ്ദാഹരണമാണ് വീഡിയോ പുറത്ത് വന്ന മണിക്കൂറുകൾക്കുള്ളിലുള്ള ജോയ്സി്റെ മാപ്പ് പറച്ചിൽ.
Kerala Assembly Election 2021 : രാഹുൽ ഗാന്ധിയെ പറഞ്ഞാൽ സിപിഎമ്മിന് പൊള്ളുമോ? ജോയ്സ് ജോർജിന്റെ ഖേദ പ്രകടനം നേതൃത്വത്തിന്റെ സമ്മർദമോ?

Thiruvananthapuram : ഇടതുപക്ഷ നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമർശം ഒരിക്കലും കേരള ജനതയ്ക്ക് പുതുമയല്ല. അത് നാട്ടു ഭാക്ഷയാണെന്നൊക്ക് പറഞ്ഞാണ് സാധാരണ ഇടത് നേതാക്കൾ പ്രതിരോധിക്കാറുള്ളത്. എന്നാൽ ഇത്തവണ മുൻ Idukki MP Joice George നു വേണ്ടി പ്രതിരോധ ക്യാപ്സ്യൂളുകൾ അധികം പുറത്തേക്ക് വന്നില്ല.

എന്നാൽ രാഹുൽ ​ഗാന്ധിക്കെതിരെ ഇടതുപക്ഷ അനുഭാവിയായി മുൻ എംപി പറഞ്ഞപ്പോൾ സിപിഎം നേതൃത്വത്തിന് പൊള്ളിയോ. അല്ലെങ്കിൽ തല പോയാലും ഖേദം പ്രകടിപ്പിക്കാത്ത ഇടതുപക്ഷ നേതാക്കൾ ഇപ്പോൾ ജോയ്സ് ജോർജിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുന്നോട്ട് വന്നിരിക്കുന്നത് എന്തുകൊണ്ടാകും.

ALSO READ : Kerala Assembly Election 2021:വിവാദ പരാമര്‍ശം, മാപ്പ് പറഞ്ഞ് ജോയ്‌സ് ജോർജ്

ഇതൊക്കെ കാണുമ്പോഴോല്ലെ ബിജെപി പറയുന്നത് ശരിയാണെന്ന് തോന്നുന്നത്, കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒത്ത് തീർപ്പ് രാഷ്ട്രീയമാണ് കാണിക്കുന്നതെന്ന്. സിപിഎം നേതൃത്വത്തിന് അറിയാം പ്രദേശിക കോൺ​ഗ്രസ് നേതാക്കളെ ഇത്തരത്തിൽ പരിഹസിക്കുന്നത് പോലെ അല്ല രാഹുൽ ​ഗാന്ധിക്ക് നേരെയുള്ളത്. അതിന്റെ ഉദ്ദാഹരണമാണ് വീഡിയോ പുറത്ത് വന്ന മണിക്കൂറുകൾക്കുള്ളിലുള്ള ജോയ്സി്റെ മാപ്പ് പറച്ചിൽ. 

കാരണം 2019 ലോക്സഭ  തെരഞ്ഞെടുപ്പിന് സമയത്ത് ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന് ഇതുവരെ ഖേദം പ്രകടപ്പിക്കാൻ സിപിഎമ്മിന്റെ സംസ്ഥാന ആക്ടിങ് സെക്രട്ടറി തയ്യറായിട്ടില്ല. പക്ഷെ അത് സിപിഎമ്മിനും ഇതുവരെ തെറ്റായി തോന്നിട്ടുമില്ല. പക്ഷെ രാഹുൽ ഗാന്ധി പൊള്ളി.

ALSO READ : Kerala Assembly Election 2021 : ജയിച്ചാൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പ് നേരിട്ട് കാണിക്കും, വ്യത്യസ്ത വഗ്ദാനവുമായി കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി

കൂടാതെ മറ്റൊരു സിപിഎം നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം ഉണ്ടായിരുന്നു, വൈദ്യുതി മന്ത്രി എം എം മണിയുടേത്. ഇടുക്കിയിലെ ഇടത് തൊഴിലാളി പ്രസ്ഥാനത്തിന് വെല്ലുവിളിയായി മാറി പൊമ്പുളൈ ഒരുമയ് നേതാക്കൾക്ക് നേരെ നടത്തിയ അശ്ലീല പരമായ പരാമാർശം. എന്നാൽ അന്ന് മന്ത്രിയുടെ നാടൻ ഭാഷ ശൈലി എന്ന് പറഞ്ഞായിരുന്നു സിപിഎം നേതൃത്വം പ്രതിരോധിച്ചത് യിരുന്നു. 

പക്ഷെ ഈ പ്രതിരോധം ഒന്നും ജോയ്സ് ജോ‌ർജിന് ലഭിച്ചില്ല. മറ്റൊന്നുമല്ല തൊട്ടത് രാഹുൽ ​ഗാന്ധിയെയാണ്. പൊള്ളുന്നത് ജോയ്സ് ജോർജിനെ മാത്രമല്ല, ചിലപ്പോൾ അങ്ങ് സീതറാം യച്ചൂരിക്ക് വെരെ പൊള്ളാവുന്ന ഒരു വിഷയം തന്നെയാണ് ഇത്.

ALSO READ : Kerala Assembly Election 2021: എൽ.ഡി.എഫ് കാലത്ത് നിർമ്മിച്ച പാലങ്ങളുടെ കണക്ക് പറയാമോ? ഉമ്മൻ ചാണ്ടിയുടെ വെല്ലുവിളി

കാരണം ഇവിടെ കീരിയും പാമ്പുമായി നിൽക്കുമ്പോൾ പശ്ചിമ ബം​ഗാളിലും തമിഴ് നാട്ടിലും, അസമിലും പുതു‌ച്ചേറിയിലും ഭായി ഭായി കോൺഗ്രസും സിപിഎമ്മും. പിന്നീട് അത് മതി ദേശീയ പാർട്ടിക്ക് ഉള്ളതും കൂടി പോകാൻ.

ജോയ്സിന്റെ വാവിട്ട വാക്കുകളെ ആദ്യം എതിർത്തത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദമാണോ എന്തോ സംസ്ഥാന സെക്രട്ടറിയേറ്റ് ജോയ്സിനെ തള്ളി പ്രസ്താവനയും ഇറക്കി. പിന്നാലെ മാപ്പ് പറഞ്ഞ് ജോയ്സുമെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News