Pooja bumper lottery Kerala: 12 കോടിയുടെ ഭാ​ഗ്യം ദിനേശ് കുമാറിന്, കമ്മീഷനും ലഭിക്കും; പൂജാ ബംപർ അടിച്ചത് കരുനാ​ഗപ്പള്ളി സ്വദേശിക്ക്

Pooja bumper lottery Kerala 2024 winner: കൊല്ലത്ത് വിൽപ്പന നടത്തിയ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 03:19 PM IST
  • കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ജയകുമാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്
  • സബ് ഏജന്റ് കൂടിയായ ദിനേശ് കുമാർ ഇവിടെ നിന്ന് ഏജൻസി വ്യവസ്ഥയിൽ വിൽപ്പനയ്ക്കായി വാങ്ങിയ ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്
Pooja bumper lottery Kerala: 12 കോടിയുടെ ഭാ​ഗ്യം ദിനേശ് കുമാറിന്, കമ്മീഷനും ലഭിക്കും; പൂജാ ബംപർ അടിച്ചത് കരുനാ​ഗപ്പള്ളി സ്വദേശിക്ക്

കൊല്ലം: പൂജാ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം കരുനാ​ഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതികൾ പിടിച്ച ശേഷം 6.18 കോടി രൂപയാണ് സമ്മാന ജേതാവിന് കയ്യിൽ ലഭിക്കുക. കൊല്ലത്ത് വിൽപ്പന നടത്തിയ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തെ ജയകുമാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. സബ് ഏജന്റ് കൂടിയായ ദിനേശ് കുമാർ ഇവിടെ നിന്ന് ഏജൻസി വ്യവസ്ഥയിൽ വിൽപ്പനയ്ക്കായി വാങ്ങിയ ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇതോടെ കമ്മീഷനായി ഒരു കോടിയോളം രൂപയും ദിനേശിന് ലഭിക്കും.

ALSO READ: പൂജാ ബംപർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 12 കോടി കൊല്ലത്ത്

ജയകുമാർ ഏജൻസി ടിക്കറ്റ് വാങ്ങിയത് ആലപ്പുഴ ഭാ​ഗ്യക്കുറി ഓഫീസിൽ നിന്നാണ്. പൂജാ ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനം ഒരു കോടി വീതം അഞ്ച് പേർക്കാണ്. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. പൂജാ ബംപർ ലോട്ടറിയുടെ 39 ലക്ഷം ലോട്ടറികളാണ് ഇത്തവണ വിറ്റുപോയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News